നവീന്‍ ബാബുവിനെതിരായ ടി.വി പ്രശാന്തന്റെ പരാതി വ്യാജമെന്ന് സംശയം
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിനെതിരായ ടി.വി പ്രശാന്തന്റെ പരാതി വ്യാജമെന്ന് സംശയം. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പ്രശാന്തന്റെ ഒപ്പില്‍ വൈരുദ്ധ്യമുള്ളതായി കണ്ടെത്തി. കൂടാതെ പെട്രോള്‍ പമ്പ് സ്ഥലമുടമകളുമായുള്ള കരാറിലെ ഒപ്പിലും പേരിലും വ്യത്യാസമുണ്ട്.
പെട്രോള്‍ പമ്പിനായുള്ള എന്‍ഒസിയ്ക്ക് പണം വാങ്ങിയെന്നായിരുന്നു എഡിഎഎമ്മിനെതിരായ പരാതി. എന്നാല്‍ പള്ളിയില്‍ നിന്നും പമ്പിന് വേണ്ടി പാട്ടത്തിനെടുത്ത ഭൂമി പാട്ട കരാറിലെ ഒപ്പും പരാതിയിലെ ഒപ്പും വ്യത്യസ്തമാണ്.
അപേക്ഷകന്‍ പ്രശാന്ത് എന്നാണ് പമ്പിനായുള്ള കരാറില്‍ ഉള്ളത്. എന്നാല്‍ കൈക്കൂലി ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് അയച്ച പരാതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് പ്രശാന്തന്‍ ടി.വി എന്നാണ്. കൂടാതെ ഒപ്പുകള്‍ തമ്മിലും വൈരുദ്ധ്യമുള്ളതായി കണ്ടെത്തി.
Authorities question authenticity of TV Prashant's complaint against Naveen Babu, sparking concerns of fabricated allegations amidst Kerala's political turmoil.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."