നെതന്യാഹുവിന്റെ വസതി ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണം
ടെല്‍ അവീവ്: ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ലക്ഷ്യം വച്ച് ലെബനനില്‍ നിന്ന് ഡ്രോണ്‍ ആക്രമണം. ടെല്‍ അവീവിനും ഹൈഫയ്ക്കും ഇടയില്‍ സ്ഥിതിചെയ്യുന്ന തീരനഗരമായ സീസറിയയിലാണ് ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണം നടന്നത്. ലെബനനില്‍നിന്നുള്ള ഡ്രോണ്‍ രാജ്യത്തേക്ക് കടന്നതായി ഇസ്‌റാഈല്‍ സൈന്യവും സ്ഥിരീകരിച്ചു. നതന്യാഹു സമീപത്തുണ്ടായിരുന്നില്ലെന്നും ആളപായമൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹിസ്ബുള്ളയുടെ പ്രാദേശിക കമാന്‍ഡ് സെന്റര്‍ വ്യോമാക്രമണത്തിലൂടെ തകര്‍ത്തതായി ഇസ്‌റാഈല്‍ സൈന്യം അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഡ്രോണ്‍ ആക്രമണം. ലെബനനില്‍നിന്ന് മൂന്ന് മിസൈലുകള്‍ സീസേറിയ ലക്ഷ്യമിട്ട് എത്തിയതായാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരെണ്ണം കെട്ടിടത്തില്‍ പതിച്ചതായും ബാക്കി രണ്ടെണ്ണം തകര്‍ത്തതായും സൈന്യം അവകാശപ്പെടുന്നു. ശനിയാഴ്ച്ച രാവിലെയായിരുന്നു ഹിസ്ബുള്ളയുടെ അപ്രതീക്ഷിത് ആക്രമണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."