HOME
DETAILS

കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം നാടുകടത്തിയത് 42,000 പ്രവാസികളെ

  
October 19, 2024 | 7:51 AM

Kuwait Deports 42000 Expats in Just One Year

കുവൈത്ത് സിറ്റി: കഴിഞ്ഞ 33 വര്‍ഷത്തിനിടെ കുവൈത്തില്‍ നിന്ന് 5,95,000 പേരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ഡിപ്പോര്‍റ്റേഷന്‍ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജാസിം അല്‍ മിസ്ബാഹ് പറഞ്ഞു. ഇതില്‍ 354,168 പേര്‍ പുരുഷന്മാരും, 230,441 പേര്‍ സ്ത്രീകളും, 10,602 കുടുംബങ്ങളും ഉള്‍പ്പെടുന്നു. 

ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് റഫര്‍ ചെയ്യപ്പെടുന്ന വ്യക്തികള്‍ക്കായി മൂന്ന് ദിവസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതോടെ നാടുകടത്തല്‍ പ്രക്രിയ കൂടുതല്‍ കാര്യക്ഷമമായതായി ബ്രിഗേഡിയര്‍ അല്‍ മിസ്ബ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. 42,000 പ്രവാസികളെയാണ് കഴിഞ്ഞ വര്‍ഷം മാത്രം നാടുകടത്തിയത്. അതേസമയം 2024 മുതല്‍ 25,000 പേരെ കൂടി അയച്ചു.

നാടുകടത്തപ്പെട്ടവര്‍ക്ക് വിമാന ടിക്കറ്റ് നല്‍കാനുള്ള ഉത്തരവാദിത്തം സ്‌പോണ്‍സര്‍മാരുടേതാണ്. ടിക്കറ്റ് റിസര്‍വേഷനും പുറപ്പെടാനുള്ള നടപടിക്രമങ്ങളും വേഗത്തിലാക്കാന്‍ ഡിപോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കെട്ടിടത്തിലെ രണ്ട് ട്രാവല്‍ ഓഫീസുകള്‍ വഴി മന്ത്രാലയം സഹായം വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാടുകടത്തലിന് അനുമതി ലഭിച്ചു കഴിഞ്ഞാല്‍, വ്യക്തികളുടെ വിരലടയാളം രേഖപ്പെടുത്തുകയും മറ്റു നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും, കൂടാതെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള അവരുടെ യാത്ര കര്‍ശന സുരക്ഷയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Kuwait deports a staggering 42,000 expatriates in a single year, highlighting stringent immigration policies and rising scrutiny on foreign workers in the Gulf nation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം.ശ്രീ പദ്ധതിയിൽ ഉടക്കി സിപിഐ; മുന്നണി യോഗം വിളിച്ച് അനുസരിപ്പിക്കാൻ സിപിഎം, യുടേണിൽ വീണ്ടും യുടേൺ അടിക്കുമോ? 

Kerala
  •  14 days ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന വയോധിക മരിച്ചു 

Kerala
  •  14 days ago
No Image

ഗുരുതര നിയമലംഘനങ്ങൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് റദ്ദാക്കലും, അറസ്റ്റും ഉൾപ്പെടെ കടുത്ത ശിക്ഷ: പുതിയ ട്രാഫിക് നിയമവുമായി യുഎഇ

uae
  •  14 days ago
No Image

വർക്ക് പെർമിറ്റ് ഫീസ് ഗാർഹിക തൊഴിലാളികളിൽ നിന്ന് ഈടാക്കുന്നത് വിലക്കി സഊദി; നിയമലംഘകർക്ക് കനത്ത പിഴ

latest
  •  14 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; അറബിക്കടലിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം; നാളെ 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്‌

Kerala
  •  14 days ago
No Image

പിവിസി പൈപ്പ് കൊണ്ട് ക്രൂരമായി തല്ലി; അഞ്ചാം ക്ലാസ് വിദ്യാർഥിയെ വൈകീട്ടുവരെ മുറിയിൽ പൂട്ടിയിട്ടു; പ്രിൻസിപ്പലിനും അധ്യാപികയ്ക്കുമെതിരെ കേസ്

crime
  •  14 days ago
No Image

'ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന നിബന്ധന സ്‌കൂളില്‍ ചേരുമ്പോള്‍ അറിയിച്ചിട്ടില്ല, ഒരു പേപ്പറിലും ഒപ്പിട്ടിട്ടുമില്ല' അധികൃതരുടെ ആരോപണങ്ങള്‍ നിഷേധിച്ച് വിദ്യാര്‍ഥിനിയുടെ പിതാവ്

Kerala
  •  14 days ago
No Image

ഈ ശൈത്യകാലത്ത് ക്യാമ്പിംഗിന് പോകാൻ പദ്ധതിയിടുന്നുണ്ടോ? ദുബൈ വിന്റർ ക്യാമ്പ് പെർമിറ്റിനുള്ള ബുക്കിംഗ് ആരംഭിച്ചു

uae
  •  14 days ago
No Image

ഒരിക്കലും ഇന്ത്യക്കാരനെ വിശ്വസിക്കരുത്; ട്രംപ് നോമിനി പോൾ ഇൻഗ്രാസിയയുടെ വംശീയ പരാമർശങ്ങളും, 'നാസി മനോഭാവവും' പുറത്ത്; സെനറ്റ് അംഗീകാരം പ്രതിസന്ധിയിൽ

International
  •  14 days ago
No Image

പൂനെ കോട്ടയിൽ മുസ്‌ലിങ്ങൾ നിസ്കരിച്ചെന്ന് ആരോപണം; ഗോമൂത്രവും ചാണകവും വിതറി 'ശുദ്ധീകരിച്ച്' ബിജെപി എംപി

National
  •  14 days ago