ജിഷ വധക്കേസ്: തനിക്കറിയുന്നത് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മാത്രമെന്ന് അമീറിന്റെ അഭിഭാഷകന്
പെരുമ്പാവൂര്‍: ജിഷ കൊലക്കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മാത്രമേ തനിക്കറിയുകയുള്ളൂവെന്ന് അമീറിന്റെ അഭിഭാഷകന് അഡ്വ.പി രാജന് പറഞ്ഞു. കോടതിയാണ് തന്നെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പോലിസ് പറയുന്നതാണോ എന്നുപോലും തനിക്ക് വ്യക്തമല്ല. കഴിഞ്ഞ ദിവസം തന്റെ വാദമുഖങ്ങള്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ട്. അമീറുമായി ഇതുവരെ സംസാരിക്കാന്‍ സമയം അനുവദിച്ചിട്ടില്ല. അതിനുള്ള സാഹചര്യം ഒരുക്കണമെന്ന് കോടതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അമീറുമായി സംസാരിച്ചതിനു ശേഷമേ മറ്റ് കാര്യങ്ങള്‍ തനിക്ക് വ്യക്തമാക്കാന്‍ സാധിക്കൂ. അമീറിനെ നുണപരിശോധനക്ക് വിധേയനാക്കുമെന്നത് വാര്‍ത്തകള്‍ മാത്രമാണ്. അതിനു മുന്‍പ് പാലിക്കേണ്ട നിയമനടപടികള്‍ അന്വേഷണസംഘം നടത്തേണ്ടതുണ്ടെന്നും അഡ്വ പി. രാജന് വ്യക്തമാക്കി. താന്‍ അമീറിനെ കണ്ടത് മുഖം മറച്ച രീതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."