HOME
DETAILS

വിഴിഞ്ഞം തുറമുഖ നിര്‍മാണം ഭൂരിഭാഗം പണികളും നിലച്ചു

  
backup
May 19, 2018 | 1:49 AM

%e0%b4%b5%e0%b4%bf%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%82-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%ae%e0%b5%81%e0%b4%96-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be-4

 

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണം തുടങ്ങിയിട്ട് രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പദ്ധതിയുടെ പ്രധാന പല പണികളും നിലച്ചിരിക്കുന്നു.
ആവശ്യമായ കല്ല് കിട്ടിയില്ലെങ്കില്‍ നിശ്ചയിച്ച സമയത്ത് തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കാനാവില്ലെന്ന് കാണിച്ച് അദാനി ഗ്രൂപ്പ് തുറമുഖ മന്ത്രി, വ്യവസായ മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.വിഴിഞ്ഞം പദ്ധതിക്കുവേണ്ടി ക്വാറികളില്‍ നിന്ന് കല്ലെടുക്കുന്നതിന് തുറമുഖ കമ്പനിക്ക് അനുവാദം നല്‍കിയിരുന്നു. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തില്‍ ഇത് തടസപ്പെട്ടതാണ് തിരിച്ചടിയായത്. പണികള്‍ ഇഴയുന്നു എന്ന് വ്യക്തമാക്കുന്നതാണ് പുലിമുട്ട് നിര്‍മാണം. 3.1 കിലോമീറ്റര്‍ പുലിമുട്ട് വേണ്ടിടത്ത് അര കിലോമീറ്റര്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുളളത്.
കരയില്‍ നിന്ന് കടലിലേക്ക് നിര്‍മിക്കുന്ന പുലിമുട്ടിനായി 1463 കോടി രൂപയാണ്‌ചെലവാക്കുന്നത്. മണ്‍സൂണിന് മുന്‍പ് കര വഴിയും കടല്‍ വഴി കൂറ്റന്‍ ബാര്‍ജുകളിലും കല്ലെത്തിച്ച് പുലിമുട്ട് നിര്‍മിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇപ്പോള്‍ തടസം വന്നതിനാല്‍ ഇനി മണ്‍സൂണ്‍ അവസാനിച്ച ശേഷമേ കല്ലെത്തിക്കുന്ന ജോലി നടക്കൂ. കൂടാതെ പുലിമുട്ട് നിര്‍മിക്കുന്നതിന് എത്തിച്ച അനുബന്ധ ഉപകരണങ്ങളും ഉപയോഗക്കിനാകാത്ത അവസ്ഥയാണ്.
2015 ഡിസംബര്‍ അഞ്ചിനാണ് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നടന്നത്. 2019 ഡിസംബര്‍ 19 ന് പൂര്‍ത്തിയാകുമെന്നാണ് കരാര്‍. തുറമുഖ ജെട്ടിയടക്കമുള്ള നിര്‍മാണങ്ങള്‍ക്ക് ഇനി വേണ്ടത് 70 ലക്ഷം ടണ്‍ കല്ലാണ്.
ഇതിന് സംവിധാനമൊരുക്കാതെ പണികള്‍ മുന്നോട്ട് പോകില്ലെന്ന് കമ്പനി അധികൃതര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  7 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  7 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  7 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  7 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  8 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  8 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  8 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  8 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  8 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  8 days ago