ജനകീയം 2018: വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില്‍
കൊച്ചി: പ്രദര്‍ശന വിപണന മേളയ്ക്കപ്പുറം വിവിധ സര്‍ക്കാര്‍ സേവനങ്ങളുടെ സഹായകേന്ദ്രമായി മാറുകയാണ് 'ജനകീയം 2018 '. ംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് മറൈന്‍ ഡ്രൈവില്‍ പ്രദര്‍ശന വിപണന മേള സംഘടിപ്പിച്ചത്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ മേളയില്‍ പ്രദര്‍ശനത്തിനുണ്ട്. അതോടൊപ്പം മുഴുവന്‍ സര്‍ക്കാര്‍ സേവനങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് ഉദ്യോഗസ്ഥര്‍ മേളയിലൂടെ ശ്രമിക്കുന്നത്.
ചെക്ക് പോസ്റ്റ് സംവിധാനം ഒഴിവാക്കിയതിനെ തുടര്‍ന്ന് വ്യാപാരികള്‍ ഉപയോഗിക്കേണ്ട ഇ വേ ബില്ലിനെക്കുറിച്ചുള്ള സംശയങ്ങള്‍ ദുരീകരിക്കാനാണ് ചരക്കു സേവന നികുതി വകുപ്പ് ഉദ്ദേശിക്കുന്നത്.
ജനങ്ങള്‍ക്കാവശ്യമായ പല സേവനങ്ങളുമായാണ് ഇലക്ട്രോണിക്‌സ് ആന്റ് ഐ.ടി വകുപ്പ് എത്തിയിരിക്കുന്നത്. ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും വകുപ്പില്‍ നിന്നും ലഭിക്കും. മേളയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന മറ്റൊരു പ്രധാന സേവനമാണ് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം.
ുന്‍പ് അക്ഷയ കേന്ദ്രത്തില്‍ അപേക്ഷ നല്‍കിയവര്‍ക്ക് നമ്പരുമായി വന്നാല്‍ മേളയിലെ വകുപ്പിന്റെ സ്റ്റാളില്‍ നിന്നും കാര്‍ഡുമായി മടങ്ങാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."