കാലവര്‍ഷവും ചതിച്ചു; തരിശായി വനാതിര്‍ത്തിയിലെ പാടങ്ങള്‍
നായിക്കട്ടി: വന്യമൃഗ ശല്യത്തിന് പുറമെ കാലവര്‍ഷവും ചതിച്ചതോടെ നൂല്‍പ്പുഴ പഞ്ചായത്തിലെ നെല്പാടങ്ങള് തരിശാകുന്നു. പ്രതികൂല സാഹചര്യങ്ങളോട് പൊരുതി കൃഷിയിറക്കുന്ന കര്‍ഷകര്‍ക്ക് ഇക്കുറി നിരാശ മാത്രമാകും ബാക്കി. വന്യമൃഗ ശല്യം രൂക്ഷമായിട്ടുള്ള നൂല്‍പ്പുഴ പഞ്ചായത്തിലെ നെല്‍ കര്‍ഷകരാണ് പ്രതികൂല സാഹചര്യങ്ങളോട് പൊരുതിയും കൃഷിയിറക്കുന്നത്്.
വനാതിര്‍ത്തി പ്രദേശങ്ങളോട് അതിര്‍ത്തി പങ്കിടുന്ന പാടശേഖരങ്ങളില്‍ ഭൂരിപക്ഷവും തരിശായി കിടക്കുകയാണ്. രൂക്ഷമായ വന്യമൃഗശല്യത്തെ തുടര്‍ന്ന് ഇറക്കുന്ന കൃഷി വിളവെടുക്കാന്‍ കര്‍ഷകര്‍ക്കാവുന്നില്ല. ഇതിനു പുറമെ ഇത്തവണ കാലവര്‍ഷം ശക്തമാകാത്തതും കര്‍ഷകര്‍ക്ക് തിരിച്ചിടിയായിട്ടുണ്ട്്. നിലിവില്‍ വനാതിര്‍ത്തി പ്രദേശങ്ങളിലെ പാടശേഖരങ്ങളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് കൃഷിയിറക്കുന്നത്്. ഇതും വിളവെടുക്കാം എന്ന പ്രതീക്ഷയും ഇവര്‍ക്കില്ല. പലരും കാവല്‍ കിടന്നാണ് കൃഷി വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നത്്. കാലങ്ങളായി തുടര്‍ന്ന് പോരുന്ന കാര്‍ഷിക വൃത്തി ഉപേക്ഷിക്കാന്‍ മനസ്സനുവദിക്കാത്തതാണ് കര്‍ഷകരെ ഈ പ്രതികൂല സാഹചര്യത്തിലും നെല്‍കൃഷി ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. വന്യമൃഗ ശല്യം കാരണം കാര്‍ഷിക മേഖല പാടെ തകര്‍ന്നിട്ടും പരിഹാരം കാണുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
ഈ അവസ്ഥ തുടര്‍ന്നാല്‍ വരും വര്‍ഷങ്ങളില്‍ വനാതിര്‍ത്തി പാടങ്ങളില്‍ നെല്‍കൃഷി ഇല്ലാതാവും എന്നാണ് കര്‍ഷകര്‍ നല്കുന്ന മുന്നറിയിപ്പ്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."