ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ പഠനക്ലാസ് ഇന്നും നാളെയും
അടിമാലി: കേരള ഹോട്ടല്‍ ആന്‍ഡ്് റസ്‌റ്റോറന്റ് അസോസിയേഷന്‍ അടിമാലി മേഖല കമ്മറ്റിയുടെ നേത്യത്വത്തില്‍ പഠനക്ലാസ് ഇന്നും നാളെയും അടിമാലി വ്യാപാര ഭവനില്‍ നടക്കുമെന്ന് ഭാരവാഹികളായ എം.എസ്.അജി,സന്തോഷ് പാല്‍കോ, സേതു അടിമാലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സുരക്ഷിതാഹരം പദ്ധതിക്ക് ഏപ്രില്‍ ഒന്നുമുതല്‍ തുടക്കം കുറിക്കുന്നതിന് മുന്നോടിയായി ഹോട്ടലുടമകളെയും ജീവനക്കാരെയും ബോധവല്‍ക്കരിക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.നല്ല ഭക്ഷണം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതോടൊപ്പം പെരുമാറ്റവും മറ്റ് ഈ മേഖലയിലെ പ്രശ്‌നങ്ങളും പ്രതിപാതിക്കുന്ന പഠനക്ലാസ് ഏറെ ഗുണകരമാകും.
പകുതി വീതം ഹോട്ടലുകള്‍ അടച്ചിട്ടായിരിക്കും അംഗങ്ങളും തൊഴിലാളികളും ക്ലാസില്‍ പങ്കെടുക്കുക.ക്ലാസിന് ബെന്നി കുര്യന്‍ നേത്യത്വം നല്‍കും.ക്ലാസില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.ഇതോടൊപ്പം ആരോഗ്യവകുപ്പിന്റെ ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. ഇന്ന് രാവിലെ 10.30 ന് എസ്.രാജേന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.എന്‍ ബാബു അധ്യക്ഷത വഹിക്കും.
സംസ്ഥാന ജനറല്‍ സെക്രട്ടറി ജയപാല്‍ മുഖ്യപ്രഭാഷണം നടത്തും. സന്തോഷ് ചെങ്ങാങ്കല്‍, കെ.എന്‍.സഹജന്‍, ജോമോന്‍, ബെന്നി കുര്യന്‍ എന്നിവര്‍ സംസാരിക്കും.
വര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ ഭാരവാഹികളായ കുഞ്ഞുമോന്‍,സേതു,സതീഷ്,ബഷീര്‍,അനുരാജ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."