HOME
DETAILS
MAL
മടയാംതോട് സംരക്ഷിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു
backup
June 28 2016 | 04:06 AM
ആലപ്പുഴ: ആര്യാട്,മണ്ണഞ്ചേരി പഞ്ചായത്തുകളെ തമ്മില്‍ വേര്‍തിരിക്കുന്ന മടയാംതോട് ഇന്ന് കൈയേറ്റങ്ങളും മാലിന്യവും കൊണ്ട് ഇല്ലാതാവുന്ന അവസ്ഥയാണ്. മടയാംതോട് സംരക്ഷിക്കുന്നതിനായി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിതാ ഹരിദാസ് അറിയിച്ചു. മണ്ണഞ്ചേരി പഞ്ചായത്തുമായി സഹകരിച്ച് കേരള സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി ഉടന്‍ തന്നെ ഈ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ഒരു കാലത്ത് വള്ളങ്ങളുടേയും മറ്റും സഞ്ചാര പാതയായിരുന്ന മടയാംതോടിന്റെ ടൂറിസം മേഖലയിലെ സാധ്യതകളും ഉപയോഗിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."