രാജ്യത്തെ പ്രഥമ സോളാര്‍, കാറ്റാടി, ബാറ്ററി സംയോജിത ഊര്‍ജ്ജ പാര്‍ക്കിന്റെ നിര്‍മാണത്തിന് തുടക്കമായി
നെടുങ്കണ്ടം: പാരമ്പര്യേതര ഉറവിടങ്ങളില്‍ നിന്നുള്ള ഊര്‍ജ്ജ ഉല്‍പ്പാദനത്ത#ിന് മുന്തിയ പരിഗണന നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും സൗരോര്‍ജത്തില്‍ നിന്ന് 1000 മെഗാവാട്ട് വൈദ്യതിയെങ്കിലും ഉല്‍പ്പാദിപ്പിക്കാനായി ലഭ്യമായ എല്ലാ സാധ്യതകളും വിനിയേ#ാഗിക്കുമെന്നും വൈദ്യതി വകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു. മന്ത്രി സഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി രാമക്കല്‍മേട്ടില്‍ രാജ്യത്തെ പ്രഥമ സോളാര്‍, കാറ്റാടി, ബാറ്ററി സംയോജിത ഊര്‍ജ പാര്‍ക്കിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗരോര്‍ജ വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍, സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളൂകള്‍, കോളജുകള്‍ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തരിശായി കിടക്കുന്ന നിലങ്ങള്‍ തുടങ്ങിയവ പ്രയോജനപ്പെടുത്തും. ഇക്കാര്യത്തില്‍ ജനങ്ങളുടെ പൂര്‍ണ സഹകരണം ഉണ്ടാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഊര്‍ജ സ്രോതസുകളുടെ അസ്ഥിരത മൂലം വിതരണ ശ്രംഖലയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് അനര്‍ട്ട് ഊര്‍ജ പാര്‍ക്ക് സ്ഥാപിക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടിത്തില്‍ ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സംവിധാനമാണ് വൈദ്യുതി വിതരണ ക്രമീകരണത്തിന് ഉപയോഗിക്കുന്നത്.
ചടങ്ങില്‍ രാമക്കല്‍മേട് ടൂറിസം പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും മഴവേഴാമ്പലിന്റെ മാതൃകയില്‍ നിര്‍മിച്ച വാച്ച് ടവര്‍ സമര്‍പ്പണവും മന്ത്രി എം.എം മണി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍ അധ്യക്ഷനായിരുന്നു. ജനപ്രതിനിധികളായ ശിവപ്രസാദ് തണ്ണിപ്പാറ, ജ്ഞാനസുന്ദരം, മോളി മൈക്കിള്‍, നിര്‍മ്മല നന്ദകുമാര്‍, പി.എന്‍.വിജയന്‍, കെ.ആര്‍ സുകുമാരാന്‍, ഷോളി ജോസ്, ബിജിമോള്‍ വിജയന്‍, അനിത മോഹന്‍, ഡോ.ആര്‍.ഹരികുമാര്‍, കെ.പി നന്ദകുമാര്‍, വി.കെ ഷൈന്‍, ജെയന്‍.കെ.വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."