ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലെന്റ് ഫണ്ട് വാര്‍ഷികം
ദോഹ: 2017ലെ ഐ സി ബി എഫ് ദിനാഘോഷം മാരിയറ്റ് ഹോട്ടലില്‍ നടന്നു. ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍, ഡോ. ശെയ്ഖ് മുഹമ്മദ് ബിന്‍ അഹമ്മദ് ബിന്‍ ആല്‍ഥാനി(പൊതുജനാരോഗ്യ മന്ത്രാലയം ഡയറക്ടര്‍), ലഫറ്റനന്റ് കേണല്‍ ഹമദ് മുഹമ്മദ് അല്‍മുഹന്നദി(കമ്യൂണിറ്റി പോലിസ് വിഭാഗം മേധാവി), കാപ്റ്റന്‍ ഷാഹീന്‍ റാഷിദ് അല്‍അതീഖ്(ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷന്‍ ഓഫിസര്‍), ആര്‍ കെ സിങ്(ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍, ഇന്ത്യന്‍ എംബസി) തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
വിവിധ വിഭാഗങ്ങളില്‍ ഇന്ത്യന്‍ സമൂഹത്തിനുവേണ്ടി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചവരെ പരിപാടിയില്‍ ആദരിച്ചു. ഐ സി ബി എഫിന്റെ സ്ഥാപകന്‍ എം എ കാഞ്ഞാണിയുടെ പേരിലുള്ള പുരസ്‌ക്കാരം എന്‍ ബി കെ ട്രേഡിങിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദേവിദാസ് അശ്വനിക്ക് അംബാസഡര്‍ പി കുമരന്‍ സമ്മാനിച്ചു.
ഡോ. സ്മിത അനില്‍ കുമാര്‍(ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍), ലിന്‍ഷ ആനി ജോര്‍ജ്(കേസ് മാനേജര്‍, റീഹാബിലിറ്റേഷന്‍ യൂനിറ്റ്, റുമൈല ഹോസ്പിറ്റല്‍), രതി പിള്ള(കേസ് മാനേജര്‍, നാഷനല്‍ കാന്‍സര്‍ സെന്റര്‍ ഫോര്‍ കെയര്‍ ആന്റ് റിസര്‍ച്ച്), മുഹമ്മദ് അലി കുരിക്കള്‍ മടത്തില്‍(എച്ച്എംസി സ്‌റ്റോര്‍സ് ഡിപാര്‍ട്ട്‌മെന്റ്), ഷാനവാസ് ചെറിയപുത്തന്‍വീട്(ഖത്തര്‍ എയര്‍വെയ്‌സ്), മന്നാംഗി,(ഡിവിഷന്‍ മാനേജര്‍, അല്‍മുഫ്ത കോണ്‍ട്രാക്ടിങ് ആന്റ് ട്രേഡിങ്) ഫൈസല്‍ ഹുദവി(ആഭ്യന്തര മന്ത്രാലയം, പബ്ലിക് റിലേഷന്‍സ്), ആസ്റ്റര്‍ മെഡിക്കല്‍സ്, കിംസ് മെഡിക്കല്‍സ്, അറ്റ്‌ലസ് പോളി ക്ലിനിക്ക്, വെല്‍കെയര്‍ ഫാര്‍മസി, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പബ്ലിക്ക് റിലേഷന്‍സ് വിഭാഗം, കമ്യൂണിറ്റി പൊലിസിങ് വിഭാഗം, ഡോ. മുഹമ്മദ് ബിന്‍ അഹമ്മദ് ബിന്‍ ആല്‍ഥാനി(പൊതുജനാരോഗ്യ മന്ത്രാലയം ഡയറക്ടര്‍), ഡോ. ആര്‍ സീതാരാമന്‍(ദോഹ ബാങ്ക് സിഇഒപ്രവാസി ഭാരതി സമ്മാന്‍ ജേതാവ്), സി വി റപ്പായി(മാനേജര്‍, ജംബോ ഇലക്ട്രോണിക്‌സ്‌നോര്‍ക്ക ഡയറക്ടര്‍), ആനന്ദ് ഹൊള്ള(ഗള്‍ഫ് ടൈംസ്‌ഐസിബിഎഫ് പരിപാടികള്‍ക്ക് നല്‍കുന്ന പിന്തുണ പരിഗണിച്ച്) എന്നിവര്‍ക്കും വിവിധ സാമൂഹിക പ്രവര്‍ത്തന മേഖലകളില്‍ പുരസ്‌കാരം നല്‍കി.
ചടങ്ങില്‍ ഐസിബിഎഫിന്റെ കമ്യൂണിറ്റി സേവനങ്ങള്‍ പരിഗണിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്‌കാരം ലഫ്റ്റനന്റ് കേണല്‍ ഹാമിദ് സായിദ് അല്‍മുഹന്നദി, കാപ്റ്റന്‍ ഷാഹീന്‍ റാഷിദ് അല്‍അതീഖ് എന്നിവര്‍ ചേര്‍ന്ന് അംബാസഡര്‍ പി കുമരന്‍, ഐസിബിഎഫ് പ്രസിഡന്റ് ഡേവിസ് ഇടക്കുളത്തൂര്‍, വൈസ് പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, ജനറല്‍ സെക്രട്ടറി മഹേഷ് ഗൗഡ എന്നിവര്‍ക്കു കൈമാറി.
ഐ സി ബി എഫ് ചീഫ് കോഓഡിനേറ്റിങ് ഓഫിസര്‍, ഇന്ത്യന്‍ എംബസി പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ സംബന്ധിച്ചു. അത്‌റംഗി എന്ന പേരില്‍ സംഗീത മേളയും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."