HOME
DETAILS

ഇന്ത്യന്‍ താരങ്ങളുടെ പ്രതിഫല പട്ടിക: ജഡേജ എ ഗ്രേഡില്‍

  
backup
March 22 2017 | 20:03 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%be%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0

ന്യൂഡല്‍ഹി: ഇന്ത്യന്‍ താരങ്ങളുടെ വാര്‍ഷിക വരുമാന പട്ടിക പുതുക്കി ബി.സി.സി.ഐ. ചേതേശ്വര്‍ പുജാര, രവീന്ദ്ര ജഡേജ, മുരളി വിജയ് എന്നിവരെ എ ഗ്രേഡിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഇതില്‍ ജഡേജയാണ് അസാമാന്യ തിരിച്ചുവരവോടെ എ ഗ്രേഡില്‍ ഇടംപിടിച്ചത്. ഒക്ടോബര്‍ 2016 മുതലുള്ള കണക്കു പ്രകാരമാണ് പട്ടിക പുതുക്കിയത്.
നേരത്തെ 2015-16 സീസണില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് സി ഗ്രേഡിലേക്ക് ജഡേജയെ തരംതാഴ്ത്തിയിരുന്നു. എന്നാല്‍ സമീപകാലത്തെ തകര്‍പ്പന്‍ പ്രകടനങ്ങളോടെ റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തിയത് താരത്തിന്റെ പ്രതിഫലത്തിലും പ്രതിഫലിക്കുകയായിരുന്നു. അഡിമിനിസ്‌ട്രേറ്റീവ് കമ്മിറ്റി യോഗം ചേര്‍ന്നാണ് കളിക്കാരുടെ ശമ്പള വര്‍ധന പട്ടിക അംഗീകരിച്ചത്. വിരാട് കോഹ്‌ലി, മഹേന്ദ്ര സിങ് ധോണി, ആര്‍.അശ്വിന്‍, അജിന്‍ക്യ രഹാനെ എന്നിവരാണ് ഗ്രേഡ് എയിലുള്ള താരങ്ങള്‍.
വാര്‍ഷിക ശമ്പളമായി രണ്ടു കോടി രൂപയാണ് എ ഗ്രേഡിലുള്ളവര്‍ക്ക് ലഭിക്കുക, ബി ഗ്രേഡിലുള്ളവര്‍ക്ക് ഒരു കോടി, സി ഗ്രേഡിലുള്ളവര്‍ക്ക് 50 ലക്ഷം എന്നിങ്ങനെയാണ് ലഭിക്കുക. അതേസമയം ടെസ്റ്റ്, എകദിന, ടി20 മത്സരങ്ങള്‍ക്കുള്ള മാച്ച് ഫീയും വര്‍ധിപ്പിച്ചിട്ടുണ്ട്. ടെസ്റ്റ് മത്സരങ്ങള്‍ക്ക് 15 ലക്ഷവും എകദിന മത്സരങ്ങള്‍ക്ക് ആറു ലക്ഷം ടി20ക്ക് മൂന്നു ലക്ഷവുമാണ് ലഭിക്കുക.
സുരേഷ് റെയ്‌നയാണ് പട്ടികയില്‍ തിരിച്ചടി നേരിട്ട താരം. ഗ്രേഡ് ബിയില്‍ നിന്ന് സിയിലേക്ക് താരം തരം താഴ്ത്തപ്പെട്ടു. ലോകേഷ് രാഹുല്‍, വൃദ്ധിമാന്‍ സാഹ എന്നിവര്‍ ബി ഗ്രേഡിലേക്ക് ഉയര്‍ന്നു. യുവരാജ് സിങ്, ജസപ്രിത് ബുമ്‌റ എന്നിവര്‍ ബി ഗ്രേഡിലേക്ക് ഉയര്‍ന്നപ്പോള്‍ ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു എന്നിവര്‍ സി ഗ്രൂപ്പിലേക്ക് വീണു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  13 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  23 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  27 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  43 minutes ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  an hour ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  2 hours ago