ആനയിറങ്കലില്‍ ജലനിരപ്പ് താഴ്ന്നു; ഉത്സവമാക്കി നാട്ടുകാര്‍
രാജകുമാരി: ആനയിറങ്കല്‍ അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നതോടെ മീന്‍പിടുത്തം ഉത്സവമാക്കി നാട്ടുകാര്‍. രണ്ടുമാസമായി അണക്കെട്ടില്‍ നിന്നും പൊന്മുടിയിലേക്ക് വെള്ളം തുറന്നുവിട്ടിരുന്നതിനാല്‍ 60 ശതമാനത്തിലധികം ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്. ആഴംകുറഞ്ഞ ഭാഗത്ത് വെള്ളത്തിലിറങ്ങിനിന്ന് വലയുപയോഗിച്ചും മറ്റിടങ്ങളില്‍ വള്ളത്തില്‍ സഞ്ചരിച്ചു വലവീശിയുമാണ് മീന്‍പിടുത്തം. ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നവരുമുണ്ട്. ഗോള്‍ഡ് ഫിഷ്, ആറ്റുകൊഞ്ച് എന്നിവയാണ് അണക്കെട്ടില്‍ സമൃദ്ധമായുള്ളത്.
വര്‍ഷങ്ങള്‍ക്കുമുന്പ് മത്സ്യസമൃദ്ധി പദ്ധതിപ്രകാരം ലക്ഷക്കണക്കിന് മത്സ്യകുഞ്ഞുങ്ങളെ ആനയിറങ്കല്‍ ജലാശയത്തില്‍ നിക്ഷേപിച്ചിരുന്നു. ഗോള്‍ഡ് ഫിഷ്, തിലോപ്പിയ, ഗൗറ തുടങ്ങിയ കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നെങ്കിലും ഗോള്‍ഡ് ഫിഷ് മാത്രമാണ് ഇപ്പോള്‍ വ്യാപകമായുള്ളത്. ജലാശയത്തില്‍ ആഫ്രിക്കന്‍മുഷികളുടെ എണ്ണം പെരുകിയതാണ് മറ്റു മത്സ്യങ്ങളുടെ നാശത്തിനു കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു.
പത്തുകിലോ വരെ തൂക്കമുള്ള ഗോള്‍ഡ് ഫിഷുകളെ മീന്‍പിടുത്തക്കാര്‍ക്ക് ലഭിക്കുന്നുണ്ട്. കിലോയ്ക്ക് 200 രൂപ നിരക്കില്‍ ഇവിടെവച്ചുതന്നെ മീന്‍ വില്‍ക്കുകയാണ് പതിവ്. അണക്കെട്ട് കാണാനെത്തുന്ന സഞ്ചാരികള്‍ക്കും ജലാശയത്തിലിറങ്ങി നിന്നുകൊണ്ടുള്ള മീന്‍പിടുത്തം കൗതുകം പകരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."