ഒന്‍പതാം ക്ലാസുകാരിക്ക് പീഡനം: സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി അറസ്റ്റില്‍
കോഴിക്കോട്: ഒന്‍പതാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തു. സി.പി.എം വെസ്റ്റ്ഹില്‍ മുന്‍ ലോക്കല്‍ സെക്രട്ടറി കെ.ടി ജയന് (57) ആണ് അറസ്റ്റിലായത്.
എസ്.ഐ ടി.വി ധനഞ്ജയ ദാസ്, സി.പി.ഒമാരായ രതീഷ്, മുക്തിദാസ്, ഹോംഗാര്‍ഡ് സുധാകരന് എന്നിവരാണു പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.
മൂന്നാഴ്ച മുന്‍പാണു സംഭവം. സംഭവം നടന്ന ദിവസംതന്നെ വെള്ളയില്‍ പൊലിസ് സ്റ്റേഷനില്‍ പരാതിയുമായി കുട്ടിയുടെ ബന്ധുക്കള്‍ എത്തിയിരുന്നെങ്കിലും പൊലിസ് ഉദ്യോഗസ്ഥര്‍ കേസ് ഒതുക്കാനുള്ള ശ്രമത്തിലായിരുന്നു. മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും കേസ് പൊലിസ് മറച്ചുവച്ചു.
അതേസമയം പൊലിസിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. വെള്ളയില്‍ പൊലിസ് സബ് ഇന്‍സ്പെക്ടര്‍ സ്ഥലത്തില്ലാത്ത സമയത്ത് അഡി. എസ്.ഐയാണ് കേസ് രജിസ്റ്റര്‍ ചെയ്യാതെ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംഭവം അറിയുകയും അവരുടെ അന്വേഷണത്തില്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് തെളിയുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ പരാതി പ്രകാരമാണ് വെള്ളയില്‍ പൊലിസിന് പിന്നീട് കേസെടുക്കേണ്ടി വന്നത്. വെള്ളയില്‍ സ്റ്റേഷനില്‍ ലോക്കപ്പ് ഇല്ലാത്തതിനാല്‍ പ്രതിയെ നടക്കാവ് സ്റ്റേഷനിലേക്കു മാറ്റിയെന്ന് വെള്ളയില്‍ പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."