തെക്കുംകര പഞ്ചായത്ത് ബജറ്റ്: ജലക്ഷാമപരിഹാരത്തിനും കൃഷിയ്ക്കും മുന്‍ഗണന
വടക്കാഞ്ചേരി: കുടിവെള്ള പ്രശ്‌ന പരിഹാരത്തിനും കൃഷി വികസനത്തിനും മുന്‍ഗണന നല്‍കി തെക്കുംകര പഞ്ചായത്ത് വാര്‍ഷിക ബജറ്റ്. വാഴാനി ഡാമിലെ വെള്ളം പരമാവധി പ്രയോജനപ്പെടുത്തി നാടിനെ ജലസമൃദ്ധമാക്കുന്നതിന് ബൃഹദ് പദ്ധതിയ്ക്കാണ് ബജറ്റ് വലിയ പ്രാധാന്യം നല്‍കുന്നത്.
വാഴാനി തോടിന്റെ സമ്പൂര്‍ണ നവീകരണത്തിന് 11 കോടി രൂപ ബജറ്റില്‍ നീക്കി വെച്ചു.കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് തോടിന്റെ ആഴം കൂട്ടി വശങ്ങള്‍ കെട്ടി സംരക്ഷിക്കുന്നതിന് പ്രഥമ പരിഗണന നല്‍കും. 30,87,93675 രൂപ 80 പൈസ വരവും, 25,43,40050 രൂപ ചിലവും 5,44,53075 രൂപ 80 പൈസ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ഭവന നിര്‍മാണം, ആരോഗ്യം, റോഡ്, വികസനം, സമഗ്ര കുടിവെള്ള പദ്ധതികള്‍ എന്നിവയ്ക്കും ബജറ്റ് ഊന്നല്‍ നല്‍കുന്നു. കുടിവെള്ള പദ്ധതികള്‍ക്കായി 50 ലക്ഷം രൂപയും പട്ടികജാതി വികസനത്തിന് 67,95000 രൂപയും റോഡ് വികസനത്തിന് 1,73,16000 രൂപയും നീക്കി വെച്ചു. മലയോര ഗ്രാമ പ്രദേശമായ തെക്കുംകരയുടെ സമഗ്രവികസനം ഉറപ്പാക്കുകയാണ് പഞ്ചായത്ത് ഭരണസമിതിയുടെ ലക്ഷ്യമെന്ന് ബജറ്റ് അവതരിപ്പിച്ച് വൈസ് പ്രസിഡï് സി.വി സുനില്‍കുമാര്‍ പ്രഖ്യാപിച്ചു. പ്രസിഡï് എം.കെ ശ്രീജ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. പുഷ്പലത, ഇ.എന്‍ ശശി, സുജാത ശ്രീനിവാസന്‍, മെമ്പര്‍മാരായ പി.ജെ രാജു രാജീവന്‍ തടത്തില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."