മണലൂര്‍ മണ്ഡലത്തില്‍ 'മഴ പൊലിമ' വ്യാപിപ്പിക്കും
മണലൂര്‍: കടുത്ത വരള്‍ച്ചയെ മുന്നില്‍ കണ്ട് മണലൂര്‍ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ 'മഴ പൊലിമ' വ്യാപിപ്പിക്കും. ജല സാക്ഷരത സമിതിയുടെ നേതൃത്വത്തില്‍ ലോക ജലദിന നാളില്‍ പദ്ധതിയുടെ ഉദ്ഘാടനം മുരളി പെരുനെല്ലി എം.എല്‍.എ കണ്ടശ്ശാങ്കടവില്‍ നിര്‍വഹിച്ചു.
കഴിഞ്ഞ ഏഴ് വര്‍ഷമയി മണലൂര്‍ ഗ്രാമപഞ്ചായത്തില്‍ വിവിധ ഭാഗങ്ങളില്‍ മഴവെള്ള കിണര്‍ റീചാര്‍ജിങ് ഫലപ്രദമായി നടപ്പാക്കിയിരുന്നു. ഈ വിജയം കൈമുതലാക്കിയാണ് പദ്ധതി മണലൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്നത്. മണലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീത ഗണേശ് അധ്യക്ഷയായി. മഴ പൊലിമ ജില്ലാ ഡയറക്ടര്‍ ഡോ.ജോസ് സി റാഫേല്‍ പദ്ധതി വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം സിജി മോഹന്‍ദാസ് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി ഹരിദാസ്, മണലൂര്‍ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ് എം.കെ സദാനന്ദന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ജനാര്‍ദ്ദനന്‍ മണ്ണുമ്മല്‍, സിന്ധു ശിവദാസ്, വിജി ശശി, സബിത പ്രസാദ്, ജിഷ സുരേഷ്, സി.ആര്‍ രമേശ്, മിനി, ഷിജില, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബബുഷിത അജയഘോഷ് സംസാരിച്ചു. ജല സാക്ഷരത സമിതി കണ്‍വീനര്‍ വി.എന്‍ സുര്‍ജിത്ത് സ്വാഗതവും കോര്‍ഡിനേറ്റര്‍ ജോയ് മോന്‍ പള്ളികുന്നത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."