HOME
DETAILS

12 പേര്‍ക്ക് നിപാ സ്ഥിരീകരിച്ചു: മരണം 10 ആയി; മലപ്പുറത്തെ പനി മരണവും നിപാ തന്നെ

  
backup
May 22 2018 | 07:05 AM

22-05-2018-keralam-nipah-virus-kozhikode-confirmed-in-twelve-case

കോഴിക്കോട്: നിപാ വൈറസിന്റെ ലക്ഷണങ്ങളുള്ള 12 പേര്‍ക്ക് നിപാ സ്ഥിരീകരിച്ചു. 18 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ പത്തു പേര്‍ മരണപ്പെട്ടവരാണ്. രണ്ട് പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. ഇന്ന് മരിച്ച രാജനും അശോകനും നിപാ സ്ഥിരീകരിച്ചു. നഴ്‌സ് ലിനിയും ജീവന്‍ വെടിഞ്ഞത് നിപാ മൂലമാണെന്നും സ്ഥിരീകരണം.

മലപ്പുറത്ത് പനി ബാധിച്ച് നാല് മരണങ്ങളില്‍ രണ്ട് പേരുടെ മരണം നിപ വൈറസ് മൂലമെന്നും വ്യക്തതമായി. മലപ്പുറത്ത് നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയവരാണ് ഇവര്‍. അതേസമയം, നിപാ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് നല്‍കില്ല വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിക്കും

പ്രതിരോധം പ്രധാനം

നിപാ വൈറസിനെ കുറിച്ച് നിലനില്‍ക്കുന്നത് നിരവധി ദുരൂഹതകള്‍. വൈറസ് ബാധയേറ്റവരുടെ സ്രവങ്ങളിലൂടെയും അവരുമായുള്ള സമ്പര്‍ക്കങ്ങളിലൂടെയും വായുവിലൂടെയുമാണ് നിപാ വൈറസ് പടരുക എന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിശദീകരണം. വവ്വാലുകളാണ് രോഗം പടരാനുള്ള പ്രധാന കാരണമെന്നാണ് കണ്ടെത്തല്‍. എന്നാല്‍ നിപാ വൈറസ് മൂലം പേരാമ്പ്രക്കടുത്ത് പന്തീരിക്കര സൂപ്പിക്കടയില്‍ മൂന്നുപേര്‍ മരിച്ച കുടുംബത്തിലെ അവരോടൊപ്പം താമസിച്ച മറ്റു രണ്ടുപേരില്‍ രോഗലക്ഷണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.


രോഗം ബാധിച്ചപ്പോള്‍ അവരെ പരിചരിക്കുകയും അടുത്ത് ഇടപഴകുകയും ചെയ്ത ഇവരുടെ ഇളയ സഹോദരനും മാതാവുമാണ് രോഗത്തിന്റെ യാതൊരുവിധ ലക്ഷണവും ഇല്ലാതെ കഴിയുന്നത്. ഈ മാസം അഞ്ചിന് മരിച്ച സാബിത്തിന്റെ മൃതദേഹം സാധാരണ മൃതദേഹങ്ങള്‍ കുളിപ്പിക്കുന്നത് പോലെയാണ് ശുദ്ധിയാക്കിയത്. ഇതില്‍ പങ്കാളികളായവര്‍ക്കും ഇതുവരെ രോഗ ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.

എന്നാല്‍ ഇവരെ പരിചരിച്ച നഴ്‌സുമാര്‍, കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച സ്വാലിഹിന്റെ ഭാര്യ ഹാത്തിഫ എന്നിവര്‍ക്ക് രോഗം പടരുകയും ചെയ്തു. പരസ്പരം ഇടപഴകിയ ചിലര്‍ക്ക് വൈറല്‍ ബാധ ഏല്‍ക്കുകയും ചിലര്‍ക്ക് ഏല്‍ക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ഇതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ ആരോഗ്യവകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല.


രോഗ പ്രതിരോധ ശേഷിയിലെ വ്യതിയാനമാണ് ഇതിന് കാരണമായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. നിപാ വൈറസ് സ്ഥിരീകരിച്ചവരുമായി ഇടപഴകിയവരെ ആരോഗ്യവകുപ്പ് പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കിയെങ്കിലും അസ്വാഭാവികമായി ഒന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരുടെ രക്ത പരിശോധനയും നടത്തിയിരുന്നു. ഈ കുടുംബത്തില്‍ മരിച്ചവരടക്കം രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേരും ആദ്യം വ്യത്യസ്ത ലക്ഷണങ്ങളാണ് കാണിച്ചിരുന്നതെന്ന് ഇവരുടെ ബന്ധുക്കള്‍ പറയുന്നു.

തളര്‍ച്ചയും മറ്റു ലക്ഷണങ്ങളും മൂലം ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആന്തരികാവയവങ്ങള്‍ തകരാറിലാവുകയും ശേഷം പനി വരികയും ബോധം നഷ്ടപ്പെടുകയും ചെയ്യുകയായിരുന്നുവെന്നും പിന്നീട് മരണം സംഭവിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു.
മെയ് അഞ്ചിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ച സാബിത്തിനെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നുവെങ്കില്‍ മറ്റു മരണങ്ങള്‍ തടയാമായിരുന്നുവെന്ന നിരീക്ഷണവും ആരോഗ്യ പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  14 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  19 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  24 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  39 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago