HOME
DETAILS

തൂത്തുക്കുടി വെടിവയ്പ്: മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍

  
backup
May 23, 2018 | 4:59 AM

national-23-05-18-thuthukkudi-firing-news

 ചെന്നൈ: തൂത്തുക്കുടിയില്‍ പൊലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതശരീരങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍. പ്രദേശത്ത് ഹര്‍ത്താല്‍ തുടരുകയാണ്. ഡി.എം.കെ പ്രസിഡന്റ് എം കെ സ്റ്റാലിന്‍, കമല്‍ഹാസന്‍ എന്നിവര്‍ ഇന്ന് തൂത്തുക്കുടി സന്ദര്‍ശിക്കും.

അതേ സമയം സ്റ്റെറിലൈറ്റ് കോപ്പര്‍ കമ്പനിയുടെ രണ്ടാം ഘട്ട പദ്ധതിയുടെ നിര്‍മാണം മദ്രാസ് ഹൈക്കോടതി ഇന്ന് സ്റ്റേ ചെയ്തു.

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള സ്റ്റെര്‍ലൈറ്റ് ചെമ്പ് സംസ്‌കരണശാല പൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിയ പ്രകടനത്തിനുനേരെ ചൊവ്വാഴ്ചയാണ് വെടിവയ്പുണ്ടായത്.

രൂക്ഷമായ മലിനീകരണവും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്ന സ്റ്റെര്‍ലൈറ്റ് ചെമ്പ്‌സംസ്‌കരണശാലക്കെതിരേ നാട്ടുകാര്‍ തുടങ്ങിയ പ്രക്ഷോഭത്തിന്റെ നൂറാം ദിവസമായിരുന്നു ചൊവ്വാഴ്ച. ഇതിന്റെ ഭാഗമായി കമ്പനിയിലേക്ക് മാര്‍ച്ചുനടത്തുമെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതിന് അധികൃതര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് ഇവര്‍ മാര്‍ച്ച് കലക്ടറേറ്റിലേക്ക് മാറ്റി. രാവിലെത്തന്നെ തടിച്ചുകൂടിയ ഇരുപതിനായിരത്തോളം പേര്‍ നടത്തിയ മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്.

തൂത്തുക്കുടി കുമാരറെഡിയാപുരം ഗ്രാമത്തില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്റ്റെര്‍ലൈറ്റ് ചെമ്പ്‌സംസ്‌കരണശാലക്കെതിരേ നാട്ടുകാര്‍ പ്രക്ഷോഭം ആരംഭിച്ചത്. ചെമ്പ്‌സംസ്‌കരണശാലയില്‍നിന്നുള്ള രാസമാലിന്യങ്ങള്‍ ജലവും വായുവും മണ്ണും ഒരുപോലെ മലിനപ്പെടുത്തുന്നു എന്നാണ് പരാതി.

അതിനിടെ പൊലിസ് വെടിവയ്പ് ആസൂത്രിതമെന്ന ആരോപണങ്ങളെ സാധൂകരിക്കുന്ന വീഡിയോ ദേശീയ മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വീര്യം കുറഞ്ഞ മദ്യം വില്‍ക്കാന്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല'; യു.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

യുവാക്കളിൽ ഹൃദയരോഗങ്ങൾ വർധിക്കുന്നോ? കായിക വിനോദങ്ങൾക്കിടയിലെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് യുഎഇയിലെ ഡോക്ടർമാർ

uae
  •  2 days ago
No Image

39-ാം ജന്മദിനത്തിൽ മെസ്സിക്ക് അർജന്റീനയുടെ ആദരം; പാറ്റഗോണിയയിൽ ഉയർന്നത് 85 അടി ഉയരമുള്ള ഭീമാകാരമായ പ്രതിമ!

Football
  •  2 days ago
No Image

ആയത്തുള്ള അലി ഖാംനഈയുടെ സംസ്‌കാര ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഇറാന്‍ പ്രസിഡന്റ്

International
  •  2 days ago
No Image

ഷാർജയിൽ പബ്ലിക് പാർക്കിംഗ് സമയം അർദ്ധരാത്രി വരെ നീട്ടി; ജൂലൈ 1 മുതൽ പുതിയ മാറ്റം

uae
  •  2 days ago
No Image

ഗര്‍ഭിണിക്ക് വേണ്ടി പ്രോട്ടോക്കോള്‍ ലംഘിച്ച് മുഖ്യമന്ത്രി വിജയ്; വീഡിയോ വൈറല്‍

National
  •  2 days ago
No Image

ചരിത്രത്തിലെ ആദ്യ ഇന്ത്യനാവാൻ മലയാളി താരം; സഞ്ജുവിന് മുന്നിലുള്ളത് ആരും നേടാത്ത സുവർണ റെക്കോർഡ്

Cricket
  •  2 days ago
No Image

ഞാൻ ഫുട്‌ബോളിൽ നിന്നും വിരമിച്ചുവെന്ന് പലരും പറഞ്ഞു, എന്നാൽ ഞാൻ തിരിച്ചെത്തി: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Football
  •  2 days ago
No Image

കരിമണല്‍ ഖനനം സ്വകാര്യവത്കരിക്കുമെന്ന് ബജറ്റില്‍ പറഞ്ഞിട്ടില്ല; പ്രതിപക്ഷം ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

ഉമ്മന്‍ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ; കോണ്‍ഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും അസാധുവാക്കി ഹൈക്കോടതി

Kerala
  •  2 days ago