HOME
DETAILS

അമ്പലപ്പുഴയില്‍ കോടികള്‍ തട്ടിച്ച ചിട്ടി കമ്പനി ഉടമ പിടിയില്‍

  
backup
March 23, 2017 | 11:55 PM

%e0%b4%85%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d


അമ്പലപ്പുഴ: കോടികളുമായി മുങ്ങിയ ചിട്ടിക്കമ്പനിയുട പിടിയില്‍. അമ്പലപ്പുഴ കച്ചേരി മുക്കിന് സമീപം തെക്കെ മഠം സ്വകാര്യ സ്ഥാപനം നടത്തിവന്നിരുന്ന തെക്കേമഠത്തില്‍ മോഹനപ്പണിക്കര്‍ (55) ആണ് അറസ്റ്റിലായത്.
പുനലൂരിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് അമ്പലപ്പുഴ എസ് ഐ പ്രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്.
3.5 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സ്വര്‍ണ പണയം, ചിട്ടി എന്നിവയില്‍ നടത്തിയ തട്ടിപ്പിനെ പറ്റി കൂടുതല്‍ പരാതി വരുമെന്നും അതുകൂടി തിട്ടപെടുത്തിയ ശേഷമെ യഥാര്‍ഥ ചിത്രം പുറത്ത് വരുകയുള്ളു. ഒരു മാസക്കാലമായി സ്ഥാപനം അടച്ചിട്ട നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്നാണ് നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തിയത്.
പൊലിസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ വീടും സ്ഥലവും വിറ്റ് കുടുബസമേതം മുംബയിലാണെന്ന് വിവരം ലഭിച്ചിരുന്നു. പിന്നീട് വീട്ടിലും സ്ഥാപനത്തിലും തിരിച്ചില്‍ നടത്താന്‍ ശ്രമം നടത്തിയെങ്കിലും ഇവ അടഞ്ഞ് കിടക്കുകയായിരുന്നു.
അടഞ്ഞുകിടന്നിരുന്ന സ്ഥാപനത്തില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ ചിട്ടി രജി സ്റ്ററുകളും മണി ലെന്റിങ്ങ് രേഖകളും കണ്ടെത്തിയിരുന്നു.  എന്നാല്‍ സ്ഥിരനിക്ഷേപം സ്വീകരിയ്ക്കാനുള്ള ലൈസന്‍സ് ഇല്ലാതിരുന്നതായി പോലീസ് വ്യക്തമാക്കി.
നോട്ടു നിരോധനത്തിനിടയില്‍ വന്‍ നിക്ഷേപങ്ങള്‍ പുതിയ നോട്ടാക്കി മാറ്റിയെടുക്കാന്‍ കഴിയാതിരുന്നതാണ് സ്ഥാപന നടത്തിപ്പിന് തടസ്സമായെതെന്ന് ഇയാള്‍ പൊലിസിനോട് പറഞ്ഞു.
എന്നാല്‍ സൗത്ത് ഇന്‍ഡ്യന്‍ ബാങ്കില്‍ 50 ലക്ഷം രൂപയുടെ സ്വര്‍ണ്ണ ഉരുപ്പടികള്‍നി ക്ഷേപിച്ചതിന്റെ രേഖകള്‍ ഇയാളില്‍ നിന്നും പൊലിസ് കണ്ടെടുത്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് എസ്.ഐ പ്രജീഷ് കുമാര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സംരക്ഷണം നല്‍കണം': കുംഭമേള വൈറല്‍ പെണ്‍കുട്ടി വീണ്ടും പൊലിസിന് മുന്നില്‍

Kerala
  •  9 days ago
No Image

അർജന്റീനയെ വീഴ്ത്തി സ്പെയിൻ കപ്പടിക്കും, അതും 'വളരെ എളുപ്പത്തിൽ'; പ്രവചനവുമായി ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ

Football
  •  9 days ago
No Image

​ഗൾഫിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം; ഇറാന് ശക്തമായ മറുപടി നൽകുമെന്ന് കുവൈത്തും ബഹ്‌റൈനും

Kuwait
  •  9 days ago
No Image

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സ്വാധീനം കുറയരുത്; മണ്ഡല പുനർനിർണയത്തിൽ ആശങ്കയറിയിച്ച് ഡി.എം.കെ

National
  •  9 days ago
No Image

സിക്കന്ദർ റാസ 314 നോട്ട് ഔട്ട്; പുത്തൻ നേട്ടത്തിൽ സിംബാബ്‌വെ ക്യാപ്റ്റൻ

Football
  •  9 days ago
No Image

എമിറേറ്റ്സ് ഐഡി കൈവശമില്ലെങ്കിൽ വിമാനത്തിൽ കയറാൻ അനുമതി നിഷേധിച്ചേക്കാം; അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കർശന പരിശോധന

uae
  •  9 days ago
No Image

മിഡിൽ ഈസ്റ്റിൽ യുദ്ധസമാന സാഹചര്യം; കുവൈത്തിലെ ജല-വൈദ്യുതി നിലയത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം

uae
  •  9 days ago
No Image

ലൂസേഴ്സ് ഫൈനലിൽ ഹാട്രിക് തിളക്കം; പക്ഷേ സെമിയിൽ ബെഞ്ചിൽ; നിരാശ വെളിപ്പെടുത്തി സാക്ക

Football
  •  9 days ago
No Image

വാങ്ചൂക് ആശുപത്രിയില്‍ തന്നെ തുടരും: ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ല, ഇടപെടാതെ ഹൈക്കോടതി

National
  •  9 days ago
No Image

സ്പെയിനിനെ തകർത്താൽ ബ്രസീലിനെ വീഴ്ത്താം; പുതിയ ചരിത്രം നേടാൻ അർജന്റീന

Cricket
  •  9 days ago