HOME
DETAILS

അന്യസംസ്ഥാന തൊഴിലാളി ക്ഷേമം: കര്‍മപദ്ധതിക്കു രൂപം നല്‍കും

  
backup
June 29 2016 | 05:06 AM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%af%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%b7

കൊച്ചി: സംസ്ഥാനത്തുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലുള്ള ആവാസ് ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനായി കര്‍മപദ്ധതിക്കു രൂപം നല്‍കിവരികയാണെന്ന് തൊഴില്‍വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി. പെരുമ്പാവൂരിലെ മൂന്ന് പ്ലൈവുഡ് കമ്പനികളിലും തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും നടത്തിയ പരിശോധനയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരുടെ കൃത്യമായ കണക്ക് നമ്മുടെ പക്കലില്ല. 2225 ലക്ഷം പേര്‍ ഇവിടെ പണിയെടുക്കുന്നുവെന്നാണ് ഏകദേശകണക്ക്. ഇത് കൃത്യമായി കണക്കാക്കുകയാണ് ആദ്യലക്ഷ്യം. ഇന്‍ഷുറന്‍സുമായി ബന്ധിപ്പിച്ചുള്ള ഇകാര്‍ഡ് സംവിധാനം നടപ്പാക്കാന്‍ കുറച്ചു സമയമെടുക്കും. പേരും വിലാസവുമുള്ള ഒരു തിരിച്ചറിയല്‍ കാര്‍ഡിന് അധികം സമയം വേണ്ട.
ഇത്തരത്തില്‍ രണ്ടോ മൂന്നോ കാര്‍ഡ് പലരുടെയും പക്കല്‍ ഇപ്പോള്‍ തന്നെയുണ്ടാകാം. എന്നാല്‍ കാര്‍ഡില്‍ രക്തഗ്രൂപ്പ്, ഇന്‍ഷുറന്‍സ് തുടങ്ങിയ വിശദാംശങ്ങള്‍ കൂടുമ്പോള്‍ സ്വാഭാവികമായും ആറുമാസമെങ്കിലും എടുക്കും.
അത്തരത്തില്‍ കുറ്റമറ്റ സംവിധാനമാണ് വിഭാവനം ചെയ്യുന്നത്. നിയമസഭയിലും മാധ്യമങ്ങളിലും അന്യസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ചു വന്ന അഭിപ്രായങ്ങളുടെയും കാഴ്ചപ്പാടിന്റെയുമ അടിസ്ഥാനത്തിലാണ്പരിശോധന നടത്തിയത്. അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിത സാഹചര്യം, തൊഴിലിടങ്ങളിലെ സാഹചര്യം എന്നിവ കുറച്ചുനാളായി സര്‍ക്കാരിന്റെ പരിഗണനയിലുള്ളതാണ്.
നിശ്ചയമായും കുറേക്കൂടി മെച്ചപ്പെട്ട സൗകര്യം അവര്‍ക്കു ചെയ്തുകൊടുക്കേണ്ടതുണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സന്ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിതസൗകര്യം സംബന്ധിച്ച് കെട്ടിടം ഉടമകള്‍ക്കും തൊഴിലുടമകള്‍ക്കും നിര്‍ദേശം നല്‍കും. പുതിയ കാര്‍ഡ് സംവിധാനം നിലവില്‍ വരുന്നതോടെ ഇക്കാര്യത്തില്‍ ഉത്തരവാദിത്തം കൂടും.
നിലവില്‍ ജില്ലകളിലുള്ള ആരോഗ്യ, റവന്യു, തൊഴില്‍, പഞ്ചായത്ത് വകുപ്പുകളുടെ സംയുക്ത കര്‍മസേനയുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കുമെന്നും ടോം ജോസ് വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പൊലിസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

ബീഫ് പാകം ചെയ്തതിന് ഏഴ് വിദ്യാർഥികളെ ഗവ. കോളേജ് ഹോസ്റ്റലിൽനിന്നു പുറത്താക്കി; 14,000 രൂപ പിഴയും ചുമത്തി

National
  •  3 months ago
No Image

നിപ: മലപ്പുറത്ത് കണ്‍ട്രോള്‍ റൂം തുറന്നു; രോഗലക്ഷണമുള്ള 10 പേരുടെ സാമ്പിള്‍ പരിശോധിക്കും

Kerala
  •  3 months ago
No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം;അജ്മലും ഡോ.ശ്രീക്കുട്ടിയും അറസ്റ്റില്‍, കാറില്‍ മൂന്നാമതൊരാളുകൂടി?

Kerala
  •  3 months ago
No Image

പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്; മലയാള സിനിമയില്‍ ഒരു സംഘടന കൂടി 

Kerala
  •  3 months ago
No Image

മലപ്പുറം മമ്പാട് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് ചെറിയമ്മയും കുഞ്ഞും മരിച്ചു

Kerala
  •  3 months ago
No Image

പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരെ അഞ്ചാം തവണ ചര്‍ച്ചക്ക് വിളിച്ച് മമത; അവസാന ക്ഷണമെന്നും മുഖ്യമന്ത്രി

National
  •  3 months ago
No Image

റേഷൻ കാർഡ് മസ്റ്ററിങ് നടത്താൻ ഇനി ഒന്നര മാസം മാത്രം; കേരളത്തിന് അരി നൽകില്ലെന്ന് കേന്ദ്രത്തിന്റെ താക്കീത്

Kerala
  •  3 months ago
No Image

ആനയെ കണ്ട് കാര്‍നിര്‍ത്തി, പാഞ്ഞടുത്ത കാട്ടാന കാറിന്റെ മുന്‍ഭാഗം തകര്‍ത്തു; തലനാരിഴയ്ക്കു രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  3 months ago
No Image

മലയാളി ദമ്പതികള്‍ അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു

Kerala
  •  3 months ago