HOME
DETAILS

പാലേരിയിലെ ബി.ജെ.പി- സി.പി.എം സംഘര്‍ഷം: കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചു

  
backup
March 24, 2017 | 6:02 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e

പേരാമ്പ്ര: ബി.ജെ.പി-സി.പി.എം സംഘര്‍ഷം നിലനില്‍ക്കുന്ന പാലേരിയില്‍ അക്രമം തുടരുന്നു. ഇന്നലെ രണ്ടിടങ്ങളിലെ വാഴത്തോട്ടവും തെങ്ങിന്‍ തൈകളും പച്ചക്കറിയിനങ്ങളും നശിപ്പിക്കപ്പെട്ടു. പാലേരി ടൗണിനടുത്ത പുത്തന്‍പുരയില്‍ താഴമനത്താനത്ത് ഗംഗാധരന്റെ 40 ഓളം കുലയ്ക്കാറായ നേന്ത്ര വാഴകളും പച്ചക്കറിയിനങ്ങളുമാണ് നശിപ്പിച്ചത്.
തരിപ്പിലോട് തെരുവത്ത് പറമ്പ് രാജന്റെ 100 ഓളം നേന്ത്രവാഴകളും 30ഓളം തെങ്ങിന്‍ തൈകളും നശിപ്പിച്ചു. കഴിഞ്ഞ ദിവസം സി.പി.എം ഓഫിസും, തലേ ദിവസം ബി.ജെ.പി പ്രവര്‍ത്തകന്റെ ബേക്കറിയും തകര്‍ത്തതിനെതിരേയും തുടര്‍ന്നു സി.പിഎം നേതാവിന്റെ വീടാക്രമിച്ച സംഭവത്തിലും കൃഷി നശിപ്പിച്ചതിലും പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംശയാസ്പദമായി ഏതാനും പേരെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നുണ്ട്.
പൊലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുമ്പോഴും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുന്നത് ജനങ്ങളില്‍ ഭീതി പടര്‍ത്തിയിട്ടുണ്ട്. സമാധാനശ്രമങ്ങള്‍ക്ക് മുന്‍കൈ എടുക്കാത്ത സാഹചര്യവും ചര്‍ച്ചയായിട്ടുണ്ട്.
സംഭവസ്ഥലത്ത് നേതാക്കളുടെ സന്ദര്‍ശനം നടന്നു വരുന്നുണ്ട്.
ഉന്നത പൊലിസ് മേധാവികളുടെ നേതൃത്വത്തില്‍ ക്രമസമാധാന പാലനത്തിന് സേനയെ വിന്യസിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  3 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  3 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  3 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  3 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  3 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  3 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  3 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  3 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  3 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  3 days ago