HOME
DETAILS
MAL
വര്‍ഗീയതയുടെ പേരില്‍ വിഭജിക്കാനുള്ള ശ്രമങ്ങളാണ് മോദിയുടെ ഭരണനേട്ടം: കാനം
backup
May 23, 2018 | 8:35 PM
തിരുവനന്തപുരം: ജനാധിപത്യം ദുര്‍ബലപ്പെടുത്തിയും മതനിരപേക്ഷതയെ ഇല്ലാതാക്കിയും രാജ്യത്തെ ജനങ്ങളെ വര്‍ഗീയതയുടെ പേരില്‍ വിഭജിക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ നാലുവര്‍ഷക്കാലത്തെ നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണനേട്ടമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
ഭരണഘടനാ സ്ഥാപനങ്ങളെ നിര്‍വീര്യമാക്കാനും നാടിന്റെ സമ്പദ്ഘടനയും സംവിധാനങ്ങളും തകര്‍ക്കാനുമാണ് ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിച്ചുവരുന്നതെന്നും, ഇത്തരം പരിശ്രമങ്ങള്‍ക്കെതിരേ യോജിച്ച പോരാട്ടം ശക്തിപ്പെടുത്തണമെന്നും കാനം പറഞ്ഞു.
മോദി സര്‍ക്കാരിന്റെ ജനവഞ്ചനയുടെ നാലുവര്‍ഷങ്ങള്‍ തുറന്നുകാട്ടി രാജ്യവ്യാപകമായ പ്രതിഷേധ സമരങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ജനറല്‍ പോസ്റ്റ് ഓഫിസിനു മുന്നില്‍ നടന്ന മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."