പോളിഷ് എഴുത്തുകാരി ഓള്‍ഗ ടോകാര്‍ച്ചുക്കിന് ബുക്കര്‍ പ്രൈസ്
ലണ്ടന്‍: പോളിഷ് സാഹിത്യകാരി ഓള്‍ഗ ടോകാര്‍ച്ചുക്കിന് മാന്‍ ബുക്കര്‍ പ്രൈസ്. ഫ്‌ലൈറ്റ്‌സ് എന്ന നോവലിനാണ് പുരസ്‌കാരം.
ഇറാഖി എഴുത്തുകാരനായ അഹമ്മദ് സാദവി, ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ് എന്നിവരെ പിന്തള്ളിയാണ് ഓള്‍ഗ ടോകാര്‍ച്ചുക്ക് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്. 67,000 ഡോളറാണ് പുരസ്‌കാര തുക. ഇത് പുസ്തകത്തിന്റെ പരിഭാഷകയായ ജെന്നിഫര്‍ ക്രഫ്റ്റുമായി പങ്കിടും.
ആദ്യമായാണ് ഒരു പോളിഷ് സാഹിത്യാകാരിക്ക് ബുക്കര്‍ പ്രൈസ് ലഭിക്കുന്നത്.
ഫലിതം നിറഞ്ഞതും എന്നാല്‍ ശക്തമായതുമാണ് ടോകാര്‍ച്ചിന്റെ നോവലെന്ന് പുരസ്‌കാര സമിതി തലവന്‍ ലിസാ അപ്പിഗ്നന്‍സി പറഞ്ഞു. പോളന്‍ഡിലെ പ്രശസ്തയായ എഴുത്തുകാരിയാണ് ടോകാര്‍ച്ചുക്ക്. അവരുടെ രചനകള്‍ക്കെതിരേ പോളന്‍ഡിലെ യാഥാസ്തികര്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.
കൂടാതെ സെമിറ്റിക് വിരുദ്ധ ഭാഗങ്ങള്‍ രചനകളില്‍ ഉള്‍പ്പെടുത്തിയതിനാല്‍ അവര്‍ക്കെതിരേ പോളന്‍ഡില്‍ വധ ഭീഷണി ഉയര്‍ന്നിരുന്നു.
സിറ്റീസ് ഇന്‍ മിററസ്, ജെര്‍ണി ഓഫ് ദ ബുക്ക് പീപ്പിള്‍, പ്രീമിവെല്‍ ആന്‍ഡ് അദര്‍ ടൈംസ്, ഹൗസ് ഓഫ് നൈറ്റ്, ദ വാര്‍ഡൊബ്ള്‍, ദ ഡോള്‍ ആന്‍ഡ് പോള്‍ എന്നിവയാണ് പ്രധാന കൃതികള്‍.
ഇംഗ്ലീഷില്‍ എഴുതിയ പുസ്തകങ്ങള്‍ക്കോ മറ്റു ഭാഷകളിലെ രചനകള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതിനോ ആണ് ബുക്കര്‍ പ്രൈസ് സമ്മാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."