HOME
DETAILS

കുടിവെള്ള ക്ഷാമം: പ്രദേശവാസികള്‍ പ്രക്ഷോഭത്തിലേക്ക്

  
backup
March 24 2017 | 18:03 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%ae%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6


നീലേശ്വരം: നഗരസഭയിലെ തീരദേശവാസികള്‍ രൂക്ഷമായ കുടിവെള്ള ക്ഷാമത്താല്‍ വലയുന്നു. തൈക്കടപ്പുറം, പുറത്തേക്കൈ, അഴിത്തല, കടിഞ്ഞിമൂല പ്രദേശങ്ങളിലെ ജനങ്ങളാണു കുടിവെള്ള ക്ഷാമം കാരണം ബുദ്ധിമുട്ടുന്നത്. ഇവിടങ്ങളില്‍ ഏകദേശം 50 ഏക്കര്‍ മൂന്നുവിള കൃഷിയിടങ്ങളില്‍ മാസങ്ങളായി ഉപ്പുവെള്ളം കയറുന്നതിനാല്‍ മുഴുവന്‍ കിണറുകളിലും ഫില്‍ട്ടര്‍ പോയിന്റുകളിലും ഉപ്പുവെള്ളമാണു ലഭിക്കുന്നത്.
കുടിവെള്ള വിതരണത്തിനായി കോടികള്‍ മുടക്കി നിര്‍മിച്ച ജലനിധി പദ്ധതി നോക്കുകുത്തിയുമാണ്. ശുദ്ധജലമെത്തിക്കാനോ ജലനിധി പദ്ധതി പുനരാരംഭിക്കാനോ നഗരസഭ നടപടി സ്വീകരിച്ചിട്ടുമില്ല.
മുന്നൂറോളം കുടുംബങ്ങളാണ് ഇതുമൂലം ദുരിതത്തിലായത്. ഇതിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുകയാണ്. നഗരസഭാ പതിമൂന്നാം ബൂത്ത് കമ്മിറ്റി ഇതുസംബന്ധിച്ച തീരുമാനവും കൈക്കൊണ്ടിട്ടുണ്ട്. ഡി.സി.സി ജനറല്‍ സെക്രട്ടറി മാമുനി വിജയന്‍ ഉദ്ഘാടനം ചെയ്തു.


പെരിയ: കുടിവെള്ളം വിതരണം ചെയ്യാത്ത പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പുല്ലൂര്‍ പെരിയ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിലേക്ക് പ്രക്ഷോഭ മാര്‍ച്ച് നടത്താന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ മണ്ഡലത്തിലെ മുഴുവന്‍ ബൂത്ത് കമ്മിറ്റികളും പുനഃസംഘടിപ്പിച്ച് കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനമായി. മേയ് ആദ്യവാരം ജില്ലാസംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് പുല്ലൂര്‍ പെരിയ മണ്ഡലം പാര്‍ട്ടി കുടുംബയോഗം നടത്തും. കെ.പി.സി.സി നിര്‍വാഹസമിതി അംഗം പി ഗംഗാധരന്‍നായര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി രാമകൃഷ്ണന്‍ അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറി ഗീതാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
ഡി.സി.സി ജനറല്‍ സെക്രട്ടറി ധന്യാ സുരേഷ്, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ.വി ഗോപാലന്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പി പുരുഷോത്തമന്‍, പ്രമോദ് പെരിയ, ടി രാമകൃഷ്ണന്‍ നായര്‍ നടവില്‍ വീട്, പി പരമേശ്വരന്‍ നായര്‍, അഡ്വ.പി.വി.സി നായര്‍, പി.കെ കൃഷ്ണന്‍, എ നാരായണന്‍, രത്‌നാകരന്‍ നിടുവോട്ടുപാറ, പി പത്മനാഭന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പൊലിസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

ബീഫ് പാകം ചെയ്തതിന് ഏഴ് വിദ്യാർഥികളെ ഗവ. കോളേജ് ഹോസ്റ്റലിൽനിന്നു പുറത്താക്കി; 14,000 രൂപ പിഴയും ചുമത്തി

National
  •  3 months ago
No Image

നിപ: മലപ്പുറത്ത് കണ്‍ട്രോള്‍ റൂം തുറന്നു; രോഗലക്ഷണമുള്ള 10 പേരുടെ സാമ്പിള്‍ പരിശോധിക്കും

Kerala
  •  3 months ago
No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം;അജ്മലും ഡോ.ശ്രീക്കുട്ടിയും അറസ്റ്റില്‍, കാറില്‍ മൂന്നാമതൊരാളുകൂടി?

Kerala
  •  3 months ago
No Image

പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്; മലയാള സിനിമയില്‍ ഒരു സംഘടന കൂടി 

Kerala
  •  3 months ago
No Image

മലപ്പുറം മമ്പാട് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് ചെറിയമ്മയും കുഞ്ഞും മരിച്ചു

Kerala
  •  3 months ago
No Image

പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരെ അഞ്ചാം തവണ ചര്‍ച്ചക്ക് വിളിച്ച് മമത; അവസാന ക്ഷണമെന്നും മുഖ്യമന്ത്രി

National
  •  3 months ago
No Image

റേഷൻ കാർഡ് മസ്റ്ററിങ് നടത്താൻ ഇനി ഒന്നര മാസം മാത്രം; കേരളത്തിന് അരി നൽകില്ലെന്ന് കേന്ദ്രത്തിന്റെ താക്കീത്

Kerala
  •  3 months ago
No Image

ആനയെ കണ്ട് കാര്‍നിര്‍ത്തി, പാഞ്ഞടുത്ത കാട്ടാന കാറിന്റെ മുന്‍ഭാഗം തകര്‍ത്തു; തലനാരിഴയ്ക്കു രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  3 months ago
No Image

മലയാളി ദമ്പതികള്‍ അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു

Kerala
  •  3 months ago