HOME
DETAILS
MAL
സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ വൈകുന്നത് പതിവാകുന്നു
backup
May 24 2018 | 05:05 AM
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേസ്റ്റേഷനില്‍ 43 ശതമാനം ട്രെയിനുകളും വൈകി എത്തുന്നതായി റിപ്പോര്‍ട്ട്. റെയില്‍ യാത്രി എന്ന ട്രാവല്‍ ആപ്ലിക്കേഷന്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. അഞ്ച് പ്രധാന ട്രെയിനുകള്‍ സ്ഥിരമായി മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നതെന്നും സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്.
ഗോരഖ്പൂര്‍- തിരുവനന്തപുരം എക്‌സ്പ്രസ്, പാറ്റ്‌ന- എറണാകുളം എക്‌സ്പ്രസ്, ഹസ്രത്ത് നിസാമുദ്ദീന്‍- എറണാകുളം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, പൂന- എറണാകുളം എക്‌സ്പ്രസ്, കേരള സൂപ്പര്‍ഫാസ്റ്റ് എന്നിവയാണ് എന്നും വൈകിയെത്തുന്ന ട്രെയിനുകള്‍.
15 മുതല്‍ 22 മണിക്കൂര്‍ വരെയാണ് ഈ ട്രെയിനകള്‍ വൈകി ഓടുന്നത്. നാല് ട്രെയിനുകള്‍ മാത്രമാണ് കൃത്യസമയം പാലിക്കുന്നതെന്നും സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."