HOME
DETAILS
MAL
നിപ ബാധിച്ച് മരിച്ച മൂസയുടെ മൃതദേഹം ദഹിപ്പിക്കില്ല, പത്തടി ആഴത്തില്‍ മറവ് ചെയ്യും
backup
May 24 2018 | 09:05 AM
കോഴിക്കോട്:നിപ വൈറസ് ബാധിതനായി മരിച്ച ചങ്ങോരത്ത് സ്വദേശി മൂസയുടെ മൃതദേഹം മണ്ണില്‍ അടക്കം ചെയ്യാന്‍ തീരുമാനിച്ചു. ബന്ധുകളുടെ താല്പര്യം കണക്കിലെടുത്താണ് മൃതദേഹം ദഹിപ്പിക്കുന്നതിന് പകരം മറവ് ചെയ്യാന്‍ തീരുമാനിച്ചത്.
നിപ വൈറസ് ബാധിതരുടെ മൃതദേഹങ്ങള്‍ ഇതുവരെ വൈദ്യുതി ശ്മശാനത്തിലെത്തിച്ച് ദഹിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്.
എന്നാല്‍ മരിച്ചവരുടെ ബന്ധുകള്‍ക്ക് ഇതിനോട് വിയോജിപ്പുണ്ടെങ്കില്‍ ആഴത്തില്‍ കുഴിയെടുത്ത് മറവ് ചെയ്യാം എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുകയായിരുന്നു.
കോഴിക്കോട് ബീച്ചിനടുത്തുള്ള കണ്ണപ്പറമ്പ് പൊതുശ്മശാനത്തിലാവും മൃതദേഹം മറവ് ചെയ്യുക. വൈറസ് പടരാതിരിക്കാന്‍ കുഴിയില്‍ ബ്ലീച്ചിംഗ് പാളിയും തീര്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."