HOME
DETAILS
MAL
മിഷേലിന്റെ മരണം: പ്രതി ക്രോണിനെതിരേ പോക്സോ ചുമത്തി
backup
March 25 2017 | 10:03 AM
കൊച്ചി: കൊച്ചിയില്‍ സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ക്രോണിനെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. പിറവം സ്വേദേശി ക്രോണിന് അലക്സാണ്ടര്‍ ബേബിക്കെതിരേയാണ് പോക്സോ ചുമത്തിയിത്.
പ്രായപൂര്ത്തിയാക്കും മുന്‍പ് മിഷേലിനെ ഉപദ്രവിച്ചതിനാണ് പോക്സോ ചുമത്തിയത്. ഇക്കാര്യം കാണിച്ച് ക്രൈംബ്രാഞ്ച് കോടതിക്കു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഈ മാസം അഞ്ചിനായിരുന്നു കൊച്ചി കച്ചേരിപ്പടിയിലുള്ള ഹോസ്റ്റലില്‍നിന്നു കലൂര്‍ പള്ളിയിലേക്കെന്നുപറഞ്ഞ് ഇറങ്ങിയ മിഷേലിനെ കാണാതായത്.
പിറ്റേദിവസം കൊച്ചി കായലില്‍നിന്നു മൃതദേഹം ലഭിക്കുകയായിരുന്നു. നേരത്തെ ക്രോണിനെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം മാത്രമാണ് ചുമത്തിയിരുന്നത്. രണ്ടു വര്ഷയമായി മിഷേലുമായി അടുപ്പത്തിലായിരുന്നുവെന്നാണ് പ്രതി മൊഴി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."