എടക്കുന്ന് പ്രദേശത്തും ഡെങ്കിപ്പനിയെന്ന് സംശയം
അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ പാലിശേരിക്ക് പുറമെ എടക്കുന്ന് പ്രദേശത്തും ഡെങ്കിപ്പനിയെന്ന് സംശയം. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ പാലിശേരി പ്രദേശത്തെ ഇരുപതിലധികം ആളുകളാണ് എടക്കുന്നിലെ സ്വകാര്യ ആശുപത്രിയില്‍ ഡെങ്കിപ്പനിക്കു ചികിത്സ തേടിയത്. ഇന്നലെ എടക്കുന്ന് പ്രദേശത്തള്ള ചിലരും പനിയെതുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി.
നിലവില്‍ പതിനഞ്ചോളം രോഗികള്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. പാലിശേരി സെന്റ്. സെബാസ്റ്റ്യന്‍ ദേവാലയത്തിനോട് ചേര്‍ന്നുള്ള പ്രദേശത്തെ വീടുകളിലാണ് ഡെങ്കിപ്പനി ആദ്യം കണ്ടെത്തിയത്. വേനല്‍ മഴ ശക്തമായതുമൂലം പ്രദേശത്ത് പലയിടത്തും വെള്ളക്കെട്ടുണ്ട്. റബ്ബര്‍ തോട്ടങ്ങള്‍ ധാരാളം ഉള്ള പ്രദേശമായതിനാല്‍ ചിരട്ടകളില്‍ കൊതുകുകള്‍ വളരുകയാണ്. ചക്കയും മാങ്ങയും പോലുള്ള പഴങ്ങള്‍ ധാരാളം ഉള്ളതിനാല്‍ ഈച്ചയുടെ ശല്യവും രൂക്ഷമാണ്. വൃത്തി ഹീനമായ സാഹചര്യത്തില്‍ ഈ പ്രദേശത്ത് ധാരാളം അന്യ സംസ്ഥാന തൊഴിലാളി ക്യാംപുകളും ഉണ്ട്.
കഴിഞ്ഞ നവംബര്‍ മാസത്തില്‍ പാലിശേരിയില്‍ ആസാം സ്വദേശി മലേറിയ വന്നു മരിച്ചിരുന്നു. കേരളത്തില്‍ ചിക്കന്‍ ഗുനിയ പനി പടര്‍ന്നു പിടിച്ച കാലത്ത് ഈ പ്രദേശത്തെ ധാരാളം ആളുകള്‍ പനി ബാധിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."