കണ്ണൂര്‍ സര്‍വകലാശാല വകുപ്പ് മേധാവിക്കെതിരേ കേസ്
കണ്ണൂര്‍: വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ സര്‍വകലാശാല ഗണിതശാസ്ത്ര വിഭാഗം മേധാവി ടി.വി രാമകൃഷ്ണനെതിരേ കേസ്. ഐ.പി.സി 354 ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കണ്ണപുരം പൊലിസ് കേസെടുത്തത്. ഗണിതശാസ്ത്ര സെമിനാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനെന്നു പറഞ്ഞു മുറിയിലേക്കു വിളിപ്പിച്ചു വകുപ്പ് മേധാവി ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. കഴിഞ്ഞ ഡിസംബര്‍ 28നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. ഓരോരുത്തരെയും മുറിയിലേക്കു വിളിപ്പിച്ചാണ് അപമാനിച്ചത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംഭവം നടന്നയുടന്‍ വിദ്യാര്‍ഥിനികള്‍ പേരുവയ്ക്കാതെ വൈസ് ചാന്‍സലര്‍ക്കു പരാതിനല്‍കി. എന്നാല്‍ ഊമക്കത്തിനുമേല് നടപടിയെടുക്കാന്‍ വൈസ് ചാന്‍സലര്‍ മടിച്ചു. ഇതോടെ വിദ്യാര്‍ഥിനികള്‍ വിദ്യാഭ്യാസമന്ത്രിക്കും ചാന്‍സലറായ ഗവര്‍ണര്‍ക്കും പേരുവച്ചു പരാതി നല്‍കുകയായിരുന്നു.
ഇതേത്തുടര്‍ന്നു രണ്ടംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു. സര്‍വകലാശാലാ രജിസ്ട്രാറാണു എസ്.പി ജി ശിവവിക്രമിനു പരാതി കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."