HOME
DETAILS
MAL
60 തീവ്രവാദികള്‍ കശ്മീരിലെത്തിയെന്ന് റിപ്പോര്‍ട്ട്
backup
June 30 2016 | 04:06 AM
ശ്രീനഗര്‍: അറുപതോളം ലഷ്കര്‍ ഇ ത്വയ്ബ തീവ്രവാദികള്‍ ജമ്മു കശ്മീരിന്റെ അതിര്‍ത്തി കടന്നെത്തിയതായി റിപ്പോര്‍ട്ട്. ബി.എസ്.എഫ്, സി.ആര്.പി.എഫ്, എസ്.എസ്.ബി, പൊലിസ് എന്നീ സുരക്ഷാ സൈനിക വിഭാഗങ്ങളെ ലക്ഷ്യംവച്ചാണ് തീവ്രവാദികളുടെ വരവെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.
കഴിഞ്ഞ ശനിയാഴ്ച സൈന്യത്തിന്റെ വാഹനം അക്രമിച്ച രണ്ടു പേര് ഇവരില്പെട്ടവരാണെന്നും സംശയിക്കുന്നുണ്ട്. ദക്ഷിണ, മധ്യ കശ്മീരില്‍ ആക്രമണം നടത്തുകയെന്ന ലക്ഷ്യവും ഇവര്‍ക്കുണ്ടെന്നാണ് സൂചന. മാച്ചില്‍ മേഖലയിലൂടെ 20 തീവ്രവാദികള്‍ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതില്‍ അഞ്ചു പേരെ സുരക്ഷാ സേന വധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."