മേഖ്നു ചുഴലിക്കാറ്റ്: യമനില്‍ അടിയന്തരാവസ്ഥ, ബോട്ട് മുങ്ങി 17 പേരെ കാണാതായി
റിയാദ്: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദം ചുഴലികൊടുങ്കാറ്റായി മാറിയതിനെ തുടര്‍ന്ന് യമനില്‍ വിവിധയിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തമായി അടിച്ചു വീശുന്ന ചുഴലിക്കാറ്റിനെ തുടര്‍ന്നു പല വില്ലേജുകളും വെള്ളത്തിനടിയിലാണ്.
ഉഷ്ണ കൊടുങ്കാറ്റ് അടിച്ചു വീശുന്നത് മൂലം യമനിലെ ഒരു ദ്വീപില്‍ ബോട്ട് മറിഞ്ഞു പതിനേഴു പേരെ കാണാതായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അറേബ്യന്‍ കടലിലെ ദ്വീപിനെയാണ് ന്യൂന മര്‍ദ കൊടുങ്കാറ്റ് സാരമായി ബാധിച്ചത്. ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ ബോട്ട് ഉടന്‍ തന്നെ മുങ്ങുകയായിരുന്നുവെന്നു ഫിഷറീസ് മന്ത്രാലയം വ്യക്തമാക്കിയതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. സോകോട്ര ദ്വീപില്‍ ശക്തമായ കാറ്റിനെ തുടര്‍ന്നു രണ്ടു കപ്പലുകള്‍ മുങ്ങിയതായും കാണാതായ ആളുകളുടെ എണ്ണം പതിനേഴ് കവിഞ്ഞതായും യമന്‍ ഫിഷറീസ് മന്ത്രി ഫഹദ് കഫൈന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."