HOME
DETAILS

ഫിനാലെ @ കീവ് യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ഇന്ന്

  
backup
May 26, 2018 | 3:14 AM

%e0%b4%ab%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b2%e0%b5%86-%e0%b4%95%e0%b5%80%e0%b4%b5%e0%b5%8d-%e0%b4%af%e0%b5%81%e0%b4%b5%e0%b5%87%e0%b4%ab-%e0%b4%9a%e0%b4%be%e0%b4%82%e0%b4%aa%e0%b5%8d%e0%b4%af

 

 

കീവ്: ത്രില്ലര്‍ പോരാട്ടങ്ങളിലൂടെ വിജയം സ്വന്തമാക്കി കലാശപ്പോരിനെത്തിയ റയല്‍ മാഡ്രിഡും ലിവര്‍പൂളും ഇന്ന് അതിലും മികച്ചൊരു ഫുട്‌ബോള്‍ കാഴ്ചയൊരുക്കാന്‍ ഒരുങ്ങുന്നു. യുവേഫ ചാംപ്യന്‍സ് ലീഗ് പോരാട്ടത്തിന്റെ ഫൈനല്‍ ഇന്ന് ഉക്രൈനിലെ കീവില്‍ അരങ്ങേറും. ആക്രമണ ഫുട്‌ബോളിന്റെ വക്താക്കളായ ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ കാണികളുടെ കണ്ണുകള്‍ക്ക് വിശ്രമിക്കാന്‍ ഇടം ലഭിച്ചേക്കില്ല.
ഒരിടവേളയ്ക്ക് ശേഷമാണ് ലിവര്‍പൂള്‍ കലാശപ്പോരിനെത്തുന്നത്. റയലാകട്ടെ ഹാട്രിക്ക് ചാംപ്യന്‍സ് ലീഗ് കിരീടമെന്ന അനുപമ നേട്ടത്തിന് തൊട്ടരികിലാണ്. കഴിഞ്ഞ രണ്ട് തവണയും ഏകപക്ഷീയമായി തന്നെ കിരീടം സ്വന്തമാക്കിയ സ്പാനിഷ് കരുത്തര്‍ക്ക് പക്ഷേ ഇന്ന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. യുര്‍ഗന്‍ ക്ലോപിന്റെ തന്ത്രങ്ങളുടെ കരുത്തില്‍ അസാമാന്യ മുന്നേറ്റമാണ് ലിവര്‍പൂള്‍ നടത്തുന്നത്. 90 മിനുട്ടും ഇടതടവില്ലാതെ ആക്രമിക്കുക എന്ന തന്ത്രം സമര്‍ഥമായി തന്നെ ചെമ്പട കളത്തില്‍ നടപ്പാക്കുന്നു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരുത്തില്‍ തന്നെയാണ് റയലിന്റെ വിശ്വാസം. ടോണി ക്രൂസ്- ലൂക്ക മോഡ്രിച് സഖ്യം അണിനിരക്കുന്ന മധ്യനിരയുടെ ഭാവനാ സമ്പന്നതയും അവരുടെ പോസിറ്റീവ് വശമാണ്. മറുഭാഗത്ത് യൂറോപ്പിലെ പുതിയ വിസ്മയം ഈജിപ്തിന്റെ മുഹമ്മദ് സലാഹ്- സാദിയോ മാനെ- റോബര്‍ട്ടോ ഫിര്‍മിനോ ത്രയത്തിന്റെ മാരക ഫോമാണ് ലിവര്‍പൂളിന്റെ കരുത്ത്. ഈ മൂന്ന് താരങ്ങളും കളം നിറഞ്ഞ് കളിക്കുന്നതാണ് ലിവര്‍പൂളിന്റെ ഹൈലൈറ്റ്. എതിര്‍ ടീമിന് തലവേദനയുണ്ടാക്കാന്‍ പാകത്തിലാണ് ഇവരുടെ കളത്തിലെ സഞ്ചാരങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. മൂന്ന് പേരും ഗോളടിക്കാനും ഗോളടിപ്പിക്കാനും മിടുക്കര്‍.
ഏറ്റവും കൂടുതല്‍ ചാംപ്യന്‍സ് ലീഗ് കിരീടം നേടിയവരാണ് റയല്‍ മാഡ്രിഡ്. കഴിഞ്ഞ രണ്ട് തവണയായി തുടര്‍ച്ചയായി കിരീടം കൈവശം വയ്ക്കുന്ന അവര്‍ മൂന്നാം കിരീടവും മൊത്തം 13ാം ചാംപ്യന്‍പട്ടവുമാണ് ലക്ഷ്യം വയ്ക്കുന്നത്. നേരത്തെ അഞ്ച് തവണ കിരീടത്തില്‍ മുത്തമിട്ട ലിവര്‍പൂള്‍ അവസാനമായി 2005ലാണ് ചാംപ്യന്‍മാരായത്. അന്ന് എ.സി മിലാനെതിരേ മൂന്ന് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷം നിശ്ചിത സമയത്ത് മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീട്ടി 3-2ന് വിജയിച്ചാണ് ലിവര്‍പൂള്‍ അവസാനമായി യൂറോപ്പിലെ ചക്രവര്‍ത്തി പദവി സ്വന്തമാക്കിയത്. 13 വര്‍ഷങ്ങള്‍ക്കിപ്പുറം യുര്‍ഗന്‍ ക്ലോപിന്റെ തന്ത്രങ്ങളുമായി അവര്‍ സിനദിന്‍ സിദാന്റെ റയല്‍ മാഡ്രിഡിനെ എപ്രകാരം മെരുക്കും എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്കിൽ അപകീർത്തികരമായ പോസ്റ്റ്; യുവാവിനെതിരെ പൊലിസ് കേസെടുത്തു

Kerala
  •  7 days ago
No Image

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തി; കൊലപാതകം നടത്തിയത് ആണ്‍സുഹൃത്തിന്റെ സഹോദരന്‍

latest
  •  7 days ago
No Image

മുന്നറിയിപ്പുകൾ അവഗണിച്ചു; അൽ ഐനിൽ നിയമലംഘനം നടത്തിയ റെസ്റ്റോറന്റിനെതിരെ അടിയന്തര നടപടിയുമായി അധികൃതർ

uae
  •  7 days ago
No Image

പത്തനംതിട്ടയിൽ കെഎസ്ആർടിസി പ്രിയദർശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമം; ജീവനക്കാർക്ക് നേരെ അസഭ്യവർഷം

Kerala
  •  7 days ago
No Image

കോടികളുടെ സ്വത്തുക്കളെച്ചൊല്ലി തർക്കം; ഗാസിയാബാദിൽ പിതാവിനെ മകൻ വെടിവെച്ചുകൊലപ്പെടുത്തി

National
  •  7 days ago
No Image

ജഗന്നാഥ രഥയാത്രക്കിടയില്‍ തിക്കിലും തിരക്കിലും അപകടം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

latest
  •  7 days ago
No Image

ലക്ഷങ്ങൾ പിരിവിട്ട് സഊദി ജയിലിൽ നിന്ന് മോചിപ്പിച്ചു; നാട്ടിലെത്തിയതിന് പിന്നാലെ ലഹരി കച്ചവടം, കണ്ണൂരിൽ എം.ഡി.എം.എയുമായി യുവാവ്  അറസ്റ്റിൽ

Kerala
  •  7 days ago
No Image

ബ്രസീലിയൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ദുബൈയിൽ മരിച്ച നിലയിൽ; കുടുംബത്തിന് പിന്തുണയുമായി എംബസി

uae
  •  7 days ago
No Image

ഇന്നും ഇരുട്ടിലാകും കേരളം; വൈദ്യുതി നിയന്ത്രണം തുടരുമെന്നും ഉപഭോക്താക്കള്‍ ഉപയോഗത്തില്‍ ക്രമീകരണം കൊണ്ടുവരണമെന്നും വൈദ്യുതി മന്ത്രി

latest
  •  7 days ago
No Image

ഒരവസരം കൂടി: മുൻഗണനാ റേഷൻ കാർഡ് അപേക്ഷാ തീയതി നീട്ടി; ജൂലൈ 20 വരെ അപേക്ഷിക്കാം

Kerala
  •  7 days ago


No Image

ജന്മദിനാഘോഷം ദുരന്തമായി: ദുബൈയിൽ ജെറ്റ് സ്കീ അപകടത്തിൽ കൗമാരക്കാരിക്ക് ദാരുണാന്ത്യം; ബന്ധുവിന് ഗുരുതര പരുക്ക്

uae
  •  7 days ago
No Image

വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന വലിയ രീതിയില്‍ ശബ്ദം ഉണ്ടാക്കുന്ന സ്പീക്കറുകള്‍ നീക്കാന്‍ ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശം; ഇല്ലെങ്കില്‍ കര്‍ശന നടപടി

latest
  •  7 days ago
No Image

കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ ബില്ലിനെതിരെ കോൺഗ്രസ്; പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാർജുൻ ഖാർഗെ

National
  •  7 days ago
No Image

യുഎഇയിലെ പ്രവാസികളുടെ പാസ്‌പോർട്ട് പ്രതിസന്ധി; ഫീസ് വർദ്ധനവ് പിൻവലിക്കണമെന്നും സേവനങ്ങൾ കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ സംഘടനകൾ

uae
  •  7 days ago