HOME
DETAILS

"മെസ്സി പെനാൽറ്റി എടുക്കുമ്പോൾ ഇടത്തേക്ക് ചാടാൻ ഓങ്ങി വലത്തോട്ട് ചാടണം"- ഇംഗ്ലണ്ട് ഗോൾകീപ്പറിന്റെ പെനാൽറ്റി കുറിപ്പുകൾ

  
Web Desk
July 16, 2026 | 10:10 AM

Argentina players discovers Jordan Pickfords penalty notes on water bottle

അറ്റ്‌ലാന്റ: മെസ്സി പെനാൽറ്റി കിക്ക് എടുക്കുമ്പോൾ ഇടത്തേക്ക് ചാടാൻ ഓങ്ങി  (ഫെയ്ക്കിങ്) വലത്തോട്ട് ചാടണം, മോണ്ടിയൽ കിക്ക്‌ എടുക്കുമ്പോൾ ഇടത്തേക്ക് ചാടണം, ഡീ പോൾ ആണെങ്കിൽ വലതുവശത്തു നിന്ന് മധ്യത്തിലേക്കു നീങ്ങി ഇടത്തേക്ക് ചാടണം- അർജന്റീനയുമായുള്ള സെമി ഫൈനലിന് ശേഷം ഇംഗ്ലണ്ട് ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡിന്റെ ബോട്ടിലിൽ എഴുതിയിരിക്കുന്ന പെനാൽറ്റി കുറിപ്പുകൾ ചർച്ചയാകുകയാണ്. അറ്റ്‌ലാന്റയിൽ നടന്ന ലോകകപ്പ് സെമിഫൈനൽ വിജയത്തിന് ശേഷം അർജന്റീന ക്യാപ്റ്റൻ മെസ്സിയും മറ്റ് താരങ്ങളും ഇംഗ്ലണ്ട് ഗോൾകീപ്പറിന്റെ പെനാൽറ്റി കുറിപ്പുകൾ പരിശോധിക്കുന്ന വീഡിയോയും ബോട്ടിലിന്റെ ചിത്രവും സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

ഗോൾകീപ്പർമാരുടെ വാട്ടർ ബോട്ടിലിൽ ഇത്തരം കുറിപ്പുകൾ ഒട്ടിക്കുന്നത് ഒരു സാധാരണ രീതിയാണെങ്കിലും, ഇംഗ്ലണ്ടിന്റെ ഒരുക്കങ്ങൾ എത്രത്തോളം ആഴത്തിലുള്ളതായിരുന്നു എന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ഫൈനൽ യോഗ്യത നേടിയതിന്റെ ആഘോഷങ്ങൾക്കിടയിലും മെസ്സിയുടെയും സഹതാരങ്ങളുടെയും ശ്രദ്ധ പൂർണ്ണമായും കവർന്ന സംഭവമായിരുന്നു ഇത്. നിക്കോ ഗോൺസാലസ് മെസ്സിക്കായി ആ ബോട്ടിൽ കൈകളിൽ പിടിച്ച് നിൽക്കുന്നതും മെസ്സി ആ പെനാൽറ്റി കുറിപ്പുകൾ വായിക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. മെസ്സിയെ സംബന്ധിച്ച കുറിപ്പിൽ പിക്ഫോർഡ് ഇടത്തോട്ട് നീങ്ങുന്നതായി ഭാവിച്ച് വലത്തോട്ട് ഡൈവ് ചെയ്യണമെന്നാണ് എഴുതിയിരുന്നത്. 

ഇംഗ്ലണ്ട് ട‌ീമിന്റെ അനലിസ്റ്റുകൾ നൽകിയ ടിപ്പുകൾ ആണ് അർജന്റീന പെനാൽറ്റി ടേക്കർ ലിസ്റ്റ് എന്ന തലക്കെട്ടുമിട്ട് ബോട്ടിലിൽ ഒട്ടിച്ചിരുന്നത്. അർജന്റീന ടീമിലെ ഓരോ താരത്തിന്റെയും കിക്ക് തടയാൻ ഏത് ദിശയിലേക്ക് ചാടണമെന്നായിരുന്നു അതിൽ എഴുതിയിരുന്നത്. മുൻപ് യൂറോ കപ്പിലും പിക്ഫോർഡിന്റെ ബോട്ടിലിലെ പെനാൽറ്റി കുറിപ്പുകൾ ശ്രദ്ധേയമായിട്ടുണ്ട്. പ്രത്യേകിച്ച് 2024ൽ സ്വിറ്റ്സർലൻഡിനെതിരായ ക്വാർട്ടർ മത്സരത്തിന്റെ പെനൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ട് ജയിച്ചപ്പോൾ രക്ഷകനായത് പിക്ഫോഡിന്റെ വാട്ടർ ബോട്ടിൽ ആണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പ്രിയദര്‍ശിനി' വന്‍വിജയം; സ്ത്രീ യാത്രക്കാര്‍ ഇരട്ടിയായി, ഒരു മാസത്തില്‍ 3.81 കോടി സര്‍വീസുകള്‍: മന്ത്രി സി.പി ജോണ്‍

Kerala
  •  3 hours ago
No Image

നെന്മാറ ഇരട്ടക്കൊലപാതകം;ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച 

Kerala
  •  3 hours ago
No Image

'പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം കടലില്‍?'; കാസര്‍കോട് തീരത്തെ തലയില്ലാ മൃതദേഹത്തില്‍ ദുരൂഹത കനക്കുന്നു

Kerala
  •  5 hours ago
No Image

സഊദിഅറേബ്യക്ക് വൻ ആയുധ കൈമാറ്റത്തിന് യു എസ് അംഗീകാരം, നൽകുന്നത് 2 ബില്യൻ ഡോളർ ആയുധങ്ങൾ

Saudi-arabia
  •  5 hours ago
No Image

എ.ഐ ഉപയോഗിച്ച് പിരിച്ചുവിടല്‍; മെറ്റയ്‌ക്കെതിരേ 26 ജീവനക്കാര്‍ കോടതിയില്‍

International
  •  6 hours ago
No Image

ലാമിൻ യമാലിന്റെ ആഡംബര വില്ലയിൽ മോഷണശ്രമം; സുരക്ഷാ ജീവനക്കാരെ കണ്ട് മുഖംമൂടിസംഘം ഓടിരക്ഷപ്പെട്ടു

Football
  •  6 hours ago
No Image

പി.എസ്.സി നിയമന വിവാദം; രേഖകള്‍ നല്‍കാനാകില്ല, വിവരാവകാശ കമ്മീഷന്‍ ഉത്തരവിനെതിരേ പി.എസ്.സി

Kerala
  •  7 hours ago
No Image

സഊദിയില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാര്‍ക്കും അക്കൗണ്ടന്റുമാര്‍ക്കും സോക്പ യോഗ്യത നിര്‍ബന്ധം; 

Saudi-arabia
  •  7 hours ago
No Image

'വൈദ്യുതി പ്രതിസന്ധി എപ്പോള്‍ തീരുമെന്ന് പറയാനാകില്ല'; ജലനിരപ്പ് 28% മാത്രം: മന്ത്രി സണ്ണി ജോസഫ്

Kerala
  •  7 hours ago
No Image

ഫ്‌ളെമിംഗിന് പകരക്കാരനായി ഇതിഹാസം താരം വരണമെന്ന് ആർ. അശ്വിൻ; സിഎസ്‌കെയിൽ പുതിയ യുഗത്തിന് സമയമായെന്ന് താരം

Football
  •  7 hours ago