നെന്മാറ ഇരട്ടക്കൊലപാതകം;ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച
എറണാകുളം:നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷ വിധിക്കുന്നത് ജൂലൈ 20 തിങ്കളാഴ്ചത്തേക്ക് മാറ്റി. ഇന്ന് ശിക്ഷ വിധിക്കുമെന്നാണ് നേരത്തെ കോടതി അറിയിച്ചിരുന്നത്.
അതേസമയം വിധി പറയുമ്പോള്‍ മിറ്റിഗേഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ആദ്യം കൊലപാതക നടത്തിയശേഷം പ്രതിയെ തിരുത്താന്‍ സിസ്റ്റം തയാറായില്ലെന്നും പ്രതിക്ക് അനുകൂലമായ രീതിയില്‍ തയാറക്കിയ മിറ്റിഗേഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസീക്യൂഷന്‍ ആവശ്യപ്പെട്ടു. ജയിലില്‍ ജോലി ചെയ്യുന്ന പണം കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍ക്ക് നല്‍കാമെന്ന് പ്രതി ചെന്താമരയുടെ വാദം അംഗീകരിക്കാന്‍ ആകില്ലെന്നും പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു.
2025 ജനുവരി 27നായിരുന്നു പോത്തുണ്ടി സ്വദേശിയായ സുധാകരനെയും അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മിയെയും അയല്‍വാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയായ ചെന്താമര, ആ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും ഇരട്ടക്കൊലപാതകം നടത്തിയത്.
തന്റെ കുടുംബം തകരാന്‍ കാരണം സുധാകരനാണെന്ന സംശയവും പകയുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലിസ് പറയുന്നത്. നേരത്തെ സജിതയെ കൊലപ്പെടുത്തിയ കേസില്‍ കര്‍ശനമായ ജാമ്യവ്യവസ്ഥകളോടെ പുറത്തിറങ്ങിയ പ്രതി, വ്യവസ്ഥകള്‍ ലംഘിച്ചാണ് നെന്മാറ പോത്തുണ്ടിയിലെത്തിയത്. ഇതിന് പിന്നാലെയാണ് ജനുവരി 27ന് ചെന്താമര കയ്യിലുണ്ടായിരുന്ന വാളുകൊണ്ട് സുധാകരനെ വെട്ടിവീഴ്ത്തിയത്. ആക്രമണം തടയാന്‍ ഓടിയെത്തിയപ്പോഴാണ് വയോധികയായ അമ്മ ലക്ഷ്മിയെയും പ്രതി വെട്ടിക്കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."