വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബത്തെ കര്‍ണാടകയില്‍ കണ്ടെത്തി
പാലക്കാട്: വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ ഷൊര്‍ണൂര്‍ പൊലിസിന്റെ പ്രത്യേക അന്വേഷണ സംഘം കര്‍ണാടകയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ചാമരാജ് നഗറിലെ ഒരു ഫാംഹൗസില്‍ താമസിച്ചുവരികയായിരുന്ന കുടുംബത്തെയാണ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കണ്ടെത്തിയത്.
ഏകദേശം 300ലധികം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് കുടുംബം ചാമരാജ് നഗറിലുണ്ടെന്ന നിഗമനത്തില്‍ പൊലിസ് എത്തിയത്. മൈസൂരില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
ബിസിനസുമായി ബന്ധപ്പെട്ട 36 ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയാണ് കുടുംബത്തെ നാടുവിടാന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.
കുടുംബാംഗങ്ങളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പൊലിസ് ശേഖരിച്ചുവരികയാണ്. മൊഴിയെടുത്ത ശേഷം ഇന്ന് തന്നെ കുടുംബത്തോടൊപ്പം പൊലിസ് സംഘം കേരളത്തിലേക്ക് മടങ്ങും.
A three-member family that went missing from Vaniyamkulam was found in Karnataka by a special investigation team of Shornur Police. The family, who had been staying at a farmhouse in Chamarajanagar, Karnataka, was found today around 1 PM.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."