HOME
DETAILS

പെറുവിനെ പേടിക്കണം

  
backup
May 26 2018 | 03:05 AM

%e0%b4%aa%e0%b5%86%e0%b4%b1%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%aa%e0%b5%87%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%82


36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് പെറു ടീം ലോകകപ്പ് മാമാങ്കത്തിനായി റഷ്യയിലെത്തുന്നു. 1982ലാണ് ടീം അവസാനമായി ലോകകപ്പിന്റെ ഫൈനല്‍ റൗണ്ടില്‍ മത്സരിക്കാനിറങ്ങിയത്. അവരുടെ അഞ്ചാം ലോകകപ്പാണിത്. 1930, 1970, 78, 82 വര്‍ഷങ്ങളിലാണ് നേരത്തെ സാന്നിധ്യമറിയിച്ചത്. 1970ല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയതാണ് മികച്ച പ്രകടനം. ഫിഫ റാങ്കിങില്‍ 11ാം സ്ഥാനത്താണ് പെറു.
യോഗ്യതാ പോരാട്ടത്തിന്റെ കടമ്പകളും പിന്നീട് ന്യൂസിലന്‍ഡിനെതിരേ പ്ലേയോഫ് നൂല്‍പ്പാലവും കടന്നാണ് പെറു ഇത്തവണ യോഗ്യത പിടിച്ചെടുത്തത്. കരുത്തരായ ചിലിയുടെ ലോകകപ്പ് ഫൈനല്‍ റൗണ്ട് സ്വപ്നങ്ങള്‍ തകര്‍ത്താണ് പെറു എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
അര്‍ജന്റീനക്കാരന്‍ റിക്കാര്‍ജോ അല്‍ബര്‍ട്ടോ ഗരേസയാണ് ടീമിന്റെ മാനേജര്‍. 2015 മുതല്‍ ടീമിനൊപ്പമുള്ള പരിശീലകന്റെ മികവ് കൂടിയാണ് ടീമിന്റെ ഇടവേളയ്ക്ക് ശേഷമുള്ള ലോകകപ്പ് പ്രവേശം.
34കാരനായ പ്രതിരോധ താരം അല്‍ബര്‍ട്ട് റോഡ്രിഗസാണ് ടീമിന്റെ നായകന്‍. ടീമിനായി ഏറ്റവും കൂടുതല്‍ മത്സരിച്ച താരം ജെഫേഴ്‌സന്‍ എര്‍ഫാനാണ് നിര്‍ണായക താരം. സ്‌ട്രൈക്കറായ താരം 81 മത്സരങ്ങളാണ് പെറുവിനായി കളിച്ചിട്ടുള്ളത്. നിലവില്‍ ലോകോമോട്ടീവ് മോസ്‌ക്കോയുടെ താരം കൂടിയാണ് ജെഫേഴ്‌സന്‍.
മുന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സ്, ഡെന്‍മാര്‍ക്, ആസ്‌ത്രേലിയ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് സിയിലാണ് പെറു. ഫ്രാന്‍സ് ഒഴികെയുള്ള രണ്ട് ടീമുകളെ കീഴടക്കാനുള്ള കഴിവും പ്രതിഭാ ശേഷിയും പെറുവിനുണ്ട് എന്നതിനാല്‍ അടുത്ത ഘട്ടത്തിലേക്ക് സാധ്യത നിലനില്‍ക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്

Cricket
  •  2 months ago
No Image

ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ

uae
  •  2 months ago
No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 months ago
No Image

95 വർഷത്തെ ബ്രാഡ്മാന്റെ ലോക റെക്കോർഡ് തകർക്കാൻ ഗിൽ; വേണ്ടത് ഇത്ര മാത്രം

Cricket
  •  2 months ago
No Image

നാളെ എസ്.എഫ്.ഐ പഠിപ്പു മുടക്ക്; സമരം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള വരെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് 

Kerala
  •  2 months ago
No Image

മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇനി മുതല്‍ ഖത്തറിലും

qatar
  •  2 months ago
No Image

പ്രസവാനന്തര വിഷാദം; 27കാരിയായ മാതാവ് നവജാത ശിശുവിനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു, അറിയണം ഈ മാനസികാവസ്ഥയെ 

National
  •  2 months ago
No Image

കീം പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് തിരിച്ചടി, അപ്പീൽ നൽകും

Kerala
  •  2 months ago
No Image

മരണത്തിന്റെ വക്കില്‍നിന്നും ഒരു തിരിച്ചുവരവ്; സലാലയില്‍ മുങ്ങിയ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ നാട്ടിലെത്തി

oman
  •  2 months ago
No Image

മായം ചേർത്ത കള്ള് കുടിച്ച് 15 പേർ ആശുപത്രിയിൽ; ഒരാളുടെ നില അതീവ ഗുരുതരം

National
  •  2 months ago