HOME
DETAILS

"ഉള്ളി കഴിച്ചാൽ നെഗറ്റീവ് അടിക്കുമോ?"; ഉള്ളിയിലെ 'നെഗറ്റീവ് എനർജി' പഠിക്കാൻ ഹരജി; വക്കീലിന്റെ 'എനർജി' തീർത്ത് സുപ്രീം കോടതി

  
March 10, 2026 | 7:23 AM

supreme court dismisses pil on negative energy in onions and garlic

ഡൽഹി: ഉള്ളി, വെളുത്തുള്ളി എന്നിവയിലെ നെഗറ്റീവ് എനർജിയെക്കുറിച്ച് പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജികൾ തള്ളി സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. മാത്രമല്ല, ഹർജിക്കാരനായ അഭിഭാഷകൻ സച്ചിൻ ഗുപ്‌തയ്ക്കെതിരെ കടുത്ത ഭാഷയിലുള്ള പ്രതികരണമാണ് കോടതി നടത്തിയത്.

ജൈനമതസ്ഥരുടെ ഭക്ഷണശീലങ്ങളെ ഇത്തരത്തിൽ ചോദ്യം ചെയ്ത് അവരുടെ വികാരം വ്രണപ്പെടുത്തുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. പാതിരാത്രിയിലിരുന്നാണോ ഇത്തരം ഹരജികൾ തയ്യാറാക്കിയതെന്ന് പരിഹസിച്ച കോടതി, അവ്യക്തവും, അടിത്തറയില്ലാത്തതുമായ ആവശ്യങ്ങളാണ് ഹരജിയിൽ ഉന്നയിച്ചിരിക്കുന്നതെന്നും നിരീക്ഷിച്ചു.

ഒരു അഭിഭാഷകനല്ലായിരുന്നു ഹരജി നൽകിയിരുന്നെങ്കിൽ വൻതുക പിഴ ഈടാക്കുമായിരുന്നു, ഇനി ഇത്തരം അനാവശ്യ ഹരജികളുമായി വന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും കോടതി താക്കീത് നൽകി.

ഉള്ളി വിവാദത്തിന് പുറമെ, പുകയില ഉൽപ്പന്നങ്ങളിലെ ദോഷകരമായ വസ്തുക്കൾ നിയന്ത്രിക്കുക, സ്വത്ത് രജിസ്ട്രേഷൻ നിർബന്ധമാക്കുക, ക്ലാസിക്കൽ ഭാഷാ പദവിക്ക് മാർഗരേഖ വേണം എന്നിങ്ങനെയുള്ള സച്ചിൻ ഗുപ്‌തയുടെ മറ്റ് നാല് ഹരജികളും കോടതി തള്ളി. ഇവയെല്ലാം അവ്യക്തവും കോടതിയുടെ സമയം കളയുന്നതുമാണെന്നാണ് ബെഞ്ച് വിലയിരുത്തിയത്.

The Supreme Court has dismissed public interest litigations seeking a study on the negative energy in onions and garlic, with Chief Justice Surya Kant's bench rebuking the petitioner, lawyer Sachin Gupta, for wasting the court's time.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോര്‍മുസ് തുറക്കുന്നു? ഉപരോധം പൂര്‍ണമായി പിന്‍വലിക്കുമെന്ന സൂചന നല്‍കി ട്രംപ് 

International
  •  2 days ago
No Image

യു.എസിന് വീണ്ടും തിരിച്ചടി; ഹോര്‍മുസില്‍ 238 മില്യണ്‍ ഡോളറിന്റെ ഡ്രോണ്‍ തകര്‍ന്നു

International
  •  2 days ago
No Image

യുപിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് പെണ്‍കുട്ടി ജീവനൊടുക്കി 

National
  •  2 days ago
No Image

ദുബൈയിലെ 18 വാസസ്ഥലങ്ങളിൽ പുതിയ റോഡ് പദ്ധതികളുമായി ആർടിഎ; യാത്രാസമയം 40 ശതമാനം കുറയും

uae
  •  2 days ago
No Image

''കെകെ രമയുടെ പിഎക്ക് ബോംബ് നിര്‍മാണത്തിനിടെ പരിക്ക്''; സോഷ്യല്‍ മീഡിയ വ്യാജ പ്രചരണത്തില്‍ വിശദീകരണവുമായി ആര്‍എംപി നേതാവ് 

Kerala
  •  2 days ago
No Image

കൂട്ടുകാര്‍ക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ ഗുണ്ട് പൊട്ടിത്തെറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു

Kerala
  •  2 days ago
No Image

തടയാനാവില്ല; ഹോര്‍മുസിലെ അമേരിക്കന്‍ ഉപരോധം മറികടന്ന് ഇറാനിയന്‍ കപ്പലുകള്‍; ഒരു ചരക്കുകപ്പല്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട് 

International
  •  2 days ago
No Image

മണ്ഡല പുനര്‍നിര്‍ണയം; പ്രതിപക്ഷ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്ന് സിപിഎം-സിപിഐ ജനറല്‍ സെക്രട്ടറിമാര്‍; പകരം പ്രതിനിധികളെ അയച്ചു 

National
  •  2 days ago
No Image

യുദ്ധകാലത്തും ശാന്തത; യുഎഇയെ പ്രശംസിച്ച് 59 രാജ്യങ്ങൾ പിന്നിട്ടെത്തിയ ബൈക്ക് യാത്രികൻ

uae
  •  2 days ago
No Image

മണ്ഡല പുനർനിർണയം; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ആധിപത്യം ലോക്സഭ സീറ്റുകളാക്കി മാറ്റാനുള്ള ​തന്ത്രമെന്ന് സംശയം; മുഖ്യമന്ത്രി 

Kerala
  •  2 days ago