ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണം
പുല്‍പ്പള്ളി: പാടിച്ചിറ വില്ലേജ് ഓഫിസിന്റെ പരിധിയിലുള്ള ഭൂമി റീസര്‍വ്വെ നടപടികളില്‍ അപാകത വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ ശമ്പളം തിരിച്ചു തിരിച്ചുപിടിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പുല്‍പ്പള്ളി യൂനിറ്റ് ആവശ്യപ്പെട്ടു. എല്ലാവിധ രേഖകളുമുള്ള ഭൂമികളുടെ സ്വഭാവത്തില്‍ ഗുരുതരമായ ക്രമക്കേടുകളാണ് ഉദ്യോഗസ്ഥര്‍ വരുത്തിയിരിക്കുന്നത്. റീസര്‍വ്വെയില്‍ ഒരു ഉദ്യോഗസ്ഥന്റെ വീഴ്ച്ചമൂലം മുഴുവന്‍ ജനങ്ങളും കഷ്ടപ്പെടുകയാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും തിരക്കിട്ട് വായ്പ തരപ്പെടുത്തേണ്ടവര്‍ക്കും സര്‍ക്കാര്‍ ആനുകൂല്യത്തിനും നികുതിചീട്ട് ആവശ്യമുള്ള കര്‍ഷകര്‍ക്കും വില്ലേജില്‍ ചെല്ലുമ്പോള്‍ നിരാശയാണ് ഫലം. ഈ വിഷയത്തില്‍ വകുപ്പ് മന്ത്രിയടക്കം ഇടപെടണം. യൂനിറ്റ് പ്രസിഡന്റ് വിജയന്‍ കുടിലില്‍ അധ്യക്ഷനായി. സി.പി ജോയിക്കുട്ടി, പി.സി ടോമി, ഇ.ടി ബാബു, മത്തായി ആതിര, കെ ജോസഫ്, കെ സുധാകരന്‍, ഇ.കെ മുഹമ്മദ്, ബാബു പ്രണവം, ജോസ് കുന്നത്ത്, പി.വി ജോസഫ്, പി.എം ജോസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."