മയക്കുമരുന്നുകള്‍ക്കെതിരേ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം: ഡോ. പ്രമീളാ ദേവി
പാലാ: മദ്യം, മയക്കുമരുന്ന് എന്നിവക്കെതിരേ ഒറ്റക്കെട്ടായി പൊരുതി സമൂഹത്തെ രക്ഷിക്കേണ്ട ചുമതല ഒരോ വ്യക്തിക്കുമുണ്ടെന്നു കേരളാ വനിതാകമ്മീഷനംഗം ഡോ. ജെ. പ്രമീളാ ദേവി. മീനച്ചില്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളാ ലഹരി വര്‍ജ്ജനമിഷന്‍ സംഘടിപ്പിച്ച വിമുക്തി പിരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
യോഗത്തില്‍ അസി. എക്സൈസ് കമ്മീഷണര്‍ മാത്യു കുര്യന് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് റെനി ബിജോയ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷിബു പൂവേലില്‍, അംഗങ്ങളായ അമ്പിളി അജി, മഞ്ചു വിജയന്, ജെയി ജോസ്, മേഴ്സിക്കുട്ടി കുര്യാക്കോസ്, വിമലാ വിനോദ്, സിന്ധു ജെയ്ബു, സാജോ ജോണ്‍, ബിജു സി.ബി., ജാന്‍സി ഷാജി, സുരേഷ് കെ.ബി. ജിബിന്‍ ജോണ്‍, പഞ്ചായത്ത് സെക്രട്ടറി തോമസുകുട്ടി പി.വി., സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷേര്‍ലി ബേബി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."