എ.കെ.പി.സി.ടി.എ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും
കോട്ടയം: ഓള്‍ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ 59-ാം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും.രാവിലെ 10ന് ട്രേഡ് യൂനിയന്‍ സുഹൃദ്‌സമ്മേളനം നടക്കും. ബെഫി സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രന്‍ ഉദ്ഘാടനംചെയ്യും. തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.
സമ്മേളനത്തിന്റെ രമ്ടാം ദിനമായിരുന്ന ഇന്നലെ നടന്ന പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.ജി ഒലീന അധ്യക്ഷയായി. എഫ്.എസ്.ഇ.ടി.ഒ ജനറല്‍ സെക്രട്ടറി ടി.സി മാത്തുക്കുട്ടി, കെ.ജി.ഒ.എ പ്രസിഡന്റ് ഡോ. കെ.എം ദിലീപ്, സി.സി.ജി.ഇ.ഡബ്ല്യു പ്രസിഡന്റ് ബി ശ്രീകുമാര്‍, ഡോ. കേരളവര്‍മ, പ്രൊഫ. കെ കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഡോ. കെ എല്‍ വിവേകാനന്ദന്‍ സ്വാഗതവും ട്രഷറര്‍ പ്രൊഫ. ടോമിച്ചന്‍ ജോസഫ് നന്ദിയും പറഞ്ഞു.
രാവിലെ പ്രൊഫ. എ.ജി ഒലീന പതാക ഉയര്‍ത്തി. സുഭാഷ് ചേര്‍ത്തല രചിച്ച് എം.ഡി അശോക് സംഗീതം പകര്‍ന്ന സ്വാഗതഗാനം 14 അംഗ ഗായകസംഘം ആലപിച്ചതോടെയാണ് ഉദ്ഘാടനസമ്മേളനത്തിന് തുടക്കമായത്. പ്രൊഫ. കെ കൃഷ്ണദാസ് രക്തസാക്ഷി പ്രമേയവും ബി ശ്രീകുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
തുടര്‍ന്നു നടന്ന യാത്രയയപ്പ് സമ്മേളനവും മുന്‍കാല നേതൃസംഗമവും ഡോ. എ സമ്പത്ത് എം.പി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ഡോ. പി.കെ കുശലകുമാരി അധ്യക്ഷയായി. അഡ്വ. എ.എം ആരിഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. വൈകിട്ട്പ്രകടനവും തുടര്‍ന്ന് പഴയ പൊലീസ് സ്‌റ്റേഷന്‍ മൈതാനത്ത് പൊതുസമ്മേളനവും നടന്നു. അഡ്വ. കെ. സുരേഷ്‌കുറുപ്പ് എം.എല്‍.എ ഉദ്ഘാടനംചെയ്തു. എ .ജി ഒലീന അധ്യക്ഷയായി. സി.പി.ഐ ജില്ലാ സെക്രട്ടറി സി .കെ ശശിധരന്‍, എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."