ഷിബിന്‍ വധക്കേസ് വിധി: സി.പി.എമ്മും ബി.ജെ.പിയും കൊമ്പുകോര്‍ക്കുന്നു
നാദാപുരം: തൂണേരി വെള്ളൂരിലെ ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് ഷിബിന്‍ വധക്കേസിലെ മുഴുവന്‍ പ്രതികളെയും വിട്ടയച്ചതിന്റ പേരില്‍ സി.പി.എമ്മും ബി.ജെ.പിയും കൊമ്പുകോര്‍ക്കുന്നു. ലീഗിന്റെയും സി.പി.എമ്മിന്റെയും രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്ന ആരോപണവുമായി ബി.ജെ.പി നേതൃത്വം രംഗത്തെത്തിയിരുന്നു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന് ഷിബിനിന്റെ വീട്ടില്‍ സന്ദര്ശനംനടത്തിയശേഷമാണ് ഈ ആരോപണം ഉന്നയിച്ചത്.
ബി.ജെ.പി ഉന്നയിക്കുന്ന ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിനെതിരേ ഇന്ന് വൈകിട്ട് തൂണേരിയില്‍ ബി.ജെ.പി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുകയാണ്. പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. ഇതിനു പകരമായി സി.പി.എമ്മും ഇന്ന് പുറമേരിയില്‍ സെബാസ്റ്റിയന് പോളിനെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്.
ഇരുവിഭാഗത്തിന്റെയും നിലപാടുകള്‍ ശാന്തത കൈവരിച്ച നാദാപുരത്ത് വീണ്ടും സംഘര്‍ഷഭരിതമാക്കുകയാണ്. വിധിയെ തുടര്‍ന്നുണ്ടായ അസംതൃപ്തി തങ്ങള്ക്കനുകൂലമായിമാറ്റാനുള്ള ആസൂത്രിത നീക്കമാണ് ബി.ജെ.പി നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."