HOME
DETAILS

വീട്ടമ്മയെ തലക്കടിച്ച് കൊന്ന പ്രതി പിടിയില്‍

  
backup
March 27, 2017 | 12:30 AM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%86-%e0%b4%a4%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d


പുല്‍പ്പള്ളി: തലക്കടിയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട വീട്ടമ്മയുടെ മകന്റെ ഭാര്യാ പിതാവ് ശശിമല ഓലിക്കടവത്ത് രവീന്ദ്രന്‍ (65) നെയാണ് പുല്‍പ്പള്ളി സി.ഐ അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.
പുല്‍പ്പള്ളി ശശിമല പള്ളിത്താഴത്ത് ആലംമൂട്ടില്‍ പരേതനായ ഗോപാലന്‍ നായരുടെ ഭാര്യ ആനന്ദവല്ലി എന്ന കാര്‍ത്യായനിയാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടെ തലക്ക് അടിയേറ്റ് മരിച്ചത്.
ശനിയാഴ്ച രണ്ടു മണിയോടെ കാര്‍ത്യായനിയുടെ വീടിന് സമീപത്തുകൂടി പോകുമ്പോള്‍ വഴിവക്കില്‍ വച്ച് രവീന്ദ്രനുമായി വാക്കുതര്‍ക്കം ഉണ്ടായിരുന്നു.
പിന്നീട് രവീന്ദ്രന്‍ സ്വന്തം വീട്ടിലേക്ക് പോകുകയും അല്‍പ സമയത്തിന് ശേഷം വീണ്ടും കാര്‍ത്യായനിയുടെ വീട്ടില്‍ തിരിച്ചെത്തി ടി.വി കണ്ടുകൊണ്ടിരിക്കുകയായിരുന്ന കാര്‍ത്യായനിയുമായി വാക്ക്തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് കസേരയും തൂമ്പാകൈയും ഉപയോഗിച്ച് തലക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. രക്തം വാര്‍ന്ന് കിടന്നിരുന്ന കാര്‍ത്യായനിയെ വീടിന് പിന്‍വശത്തേക്ക് വലിച്ചുകൊണ്ടിടുകയായിരുന്നുവെന്നാണ് പ്രതി പൊലിസിന് നല്‍കിയ മൊഴി.
തന്റെ മകളെ കാര്‍ത്യായനി നിരന്തരമായി പീഡിപ്പിച്ചിരുന്നതായും ഇതേ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും പ്രതി പൊലിസിനോട് പറഞ്ഞിട്ടുണ്ട്. ഇന്നലെ വൈകിട്ട് മൂന്നോടെ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് പൊലിസ് തെളിവെടുപ്പ് നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  14 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  14 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  14 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  14 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  14 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  14 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  14 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  14 days ago
No Image

ഷാര്‍ജയില്‍ വിദ്യാര്‍ഥികള്‍ക്കായി വേനല്‍ക്കാല ഇസ്‌ലാമിക പഠനപരിപാടികള്‍; ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വിപുലമായ ക്യാമ്പുകള്‍

uae
  •  14 days ago
No Image

പാറശ്ശാലയിൽ ലോ കോളേജ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം രണ്ടുപേർ പിടിയിൽ

Kerala
  •  14 days ago