HOME
DETAILS

നഗരസഭ സര്‍ക്കാറിനെ സമീപിക്കുന്നു

  
backup
June 30 2016 | 09:06 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b8%e0%b4%ae%e0%b5%80%e0%b4%aa%e0%b4%bf


തിരൂര്‍: രാജീവ് ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായതോടെ തിരൂര്‍ നഗരസഭ നിയമോപദേശം തേടി സര്‍ക്കാറിനെ സമീപിക്കുന്നു. ഇക്കാര്യത്തില്‍ എത്രയും വേഗം സര്‍ക്കാറിന്റെ നിര്‍ദേശം തേടുമെന്ന് ചെയര്‍മാന്‍ അഡ്വ. എസ് ഗീരീഷ് വ്യക്തമാക്കി.
സ്റ്റേഡിയം നവീകരണത്തിനായി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച മാസ്റ്റര്‍ പ്ലാനിലുള്ള പ്രകാരമല്ല നിര്‍മാണ പ്രവൃത്തികള്‍ നടത്തിയിട്ടുള്ളതെന്നും നഗരസഭയെ അറിയിക്കാതെയാണ് പദ്ധതി പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തിയതെന്നും ചെയര്‍മാന്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരില്‍ നിന്ന് നിയമോപദേശം തേടുന്നത്.
സ്റ്റേഡിയത്തോട് ചേര്‍ന്ന് ഷോപ്പിങ് കോംപ്ലക്‌സ്, വി.ഐ.പി ഗാലറി, വിശ്രമ കേന്ദ്രം, കായിക താരങ്ങള്‍ക്കുള്ള ഡോര്‍മേറ്ററി തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുന്ന തരത്തിലാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചത്.
എന്നാല്‍ ഇതൊന്നും സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടില്ല. മാത്രമല്ല സിന്തറ്റിക് ട്രാക്കിന്റെ ഗുണനിലവാരത്തിലും സംശയമുയര്‍ന്നിട്ടുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍ തിരൂരിന്റെ കായിക വികസനം മുന്നില്‍ക്കണ്ട് സ്റ്റേഡിയം നഗരസഭ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗസിലര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയമായ അസഹിഷ്ണ കൊണ്ടാണ് സ്റ്റേഡിയം ഏറ്റെടുക്കാന്‍ നഗരസഭ തയ്യാറാകാത്തതെന്നാണ് ഇവരുടെ ആരോപണം.
എം.എല്‍.എയെയും എം.പിമാരെയും അവഗണിക്കുന്ന നയമാണ് നഗരസഭയുടേതെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിടിതരാതെ കുതിച്ച് സ്വര്‍ണവില;  ഇന്ന് പവന് 59,000, ഗ്രാമിന് 7,375 

Business
  •  2 months ago
No Image

സംസ്ഥാന സ്‌കൂൾ കായികമേള: രുചിയിടം, കൊച്ചിൻ കഫെ, സ്വാദിടം- രുചിക്കൂട്ടുമായി 12 ഭക്ഷണവിതരണ പന്തലുകൾ

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴ കുറഞ്ഞു

Weather
  •  2 months ago
No Image

മികച്ച യുവ ഫുട്ബാള്‍ താരത്തിനുള്ള കോപ ട്രോഫി പുരസ്‌കാരം ലമീന്‍ യമാലിന്

Football
  •  2 months ago
No Image

വിദേശ പഠനം, തൊഴിൽ കുടിയേറ്റം; ലൈസൻസില്ലാത്ത  റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ 10,000ത്തോളം

Kerala
  •  2 months ago
No Image

ബാലണ്‍ ദ്യോര്‍ പുരസ്‌ക്കാരം രോഡ്രിക്ക്; നേട്ടം വിനീഷ്യസ് ജൂനിയറിനെ മറികടന്ന്

Football
  •  2 months ago
No Image

ജീവനക്കാരുടെ സ്ഥലംമാറ്റം: കാലിക്കറ്റ് വി.സിയെ മൂന്ന് മണിക്കൂർ പൂട്ടിയിട്ടു- സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി

Kerala
  •  2 months ago
No Image

നീലേശ്വരം വെടിക്കെട്ടപകടം: കേസെടുത്ത് പൊലിസ്, പടക്കം സൂക്ഷിച്ചത് അനുമതിയില്ലാതെയെന്ന് ജില്ലാ കലക്ടര്‍

Kerala
  •  2 months ago
No Image

ജനക്കൂട്ടത്തെ കൈയിലെടുത്ത് കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് പ്രിയങ്ക

Kerala
  •  2 months ago
No Image

കാസര്‍കോട് നീലേശ്വരത്ത് കളിയാട്ടത്തിനിടെ വെടിക്കെട്ട്പുരക്ക് തീപിടിച്ചു

Kerala
  •  2 months ago