ഇന്ധന വില വര്‍ധനവിനെതിരേ വേറിട്ട പ്രതിഷേധം; ക്രിക്കറ്റ് കളിച്ച് ജയിച്ചാല്‍ പെട്രോള്‍
കുന്നംകുളം: ഡി.വൈ.എഫ്.ഐ ആര്‍ത്താറ്റ് സൗത്ത് മേഖല സമ്മേളനത്തിനോടുബന്ധിച്ച് ഇന്ധന വിലവര്‍ധനവിനെതിരേ വേറിട്ട പ്രതിഷേധം. നാടന്‍ ക്രിക്കറ്റ് മത്സരമെന്ന പേരില്‍ സംഘടിപ്പിച്ച അഞ്ച് ഓവര്‍ ക്രിക്കറ്റ് കളിയില്‍ സമ്മാനമായി നല്‍കിയത് പെട്രോള്‍ ആയിരുന്നു.
സൗത്ത് മേഖലയിലെ 14 യൂനിറ്റുകളില്‍നിന്ന് അഞ്ചു പേരടങ്ങുന്ന ടീമാണ് മത്സരിച്ചത്. മത്സരത്തില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും 200 മില്ലി പെട്രോള്‍ സമ്മാനമായി നല്കി. ഒപ്പം മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി ടൂര്‍ണമെന്റ്, മികച്ച ബൗളര്‍, ബാറ്റ്സ്മാന്, കീപ്പര്‍ തുടങ്ങിയവര്‍ക്കുള്ള സമ്മാനങ്ങളും പെട്രോള്‍ തന്നെ. ഒന്നാം സ്ഥാനക്കാര്‍ക്ക് നല്‍കിയത് ഒന്നര ലിറ്റര്‍ പെട്രോള്ളാണ്. രണ്ടാം സ്ഥാനം ഒരു ലിറ്റര്‍ പെട്രോള്‍ എന്നിങ്ങനിയാണ് സമ്മാനങ്ങള്‍.
രാജ്യത്ത് അനിന്ത്രിതമായി വര്‍ധിക്കുന്ന ഇന്ധന വില വര്‍ധനവിനെതിരേയുള്ള യുവാക്കളുടെ പ്രതിഷേധമാണ് ഇത്തരം സമ്മാനമൊരുക്കാന്‍ തങ്ങള്‍ തയാറായതെന്ന് സംഘാടകര്‍ പറഞ്ഞു. സി.പി.എം സൗത്ത് എല്‍.സി സെക്രട്ടറി കെ.ബി ഷിബു വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഡി.വൈ.എഫ്.ഐ ആര്‍ത്താറ്റ് നോര്‍ത്ത് യൂനിറ്റ് പ്രസിഡന്റ് അനൂപ് അധ്യക്ഷനായി. ഭാരവാഹികളായ പി.കെ ഷെബീര്‍, സി.കെ ലിജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."