HOME
DETAILS

അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ;  സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി

  
Laila
November 15 2024 | 04:11 AM

New work for state intelligence

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ ദിവസവും കണ്ടെത്താൻ നിയോഗിച്ചിട്ടുള്ള സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് പുതിയ പണി കിട്ടി. ഇനി അവർ സുരക്ഷ ഒരുക്കുന്നതിനുള്ള വിവരം തേടി അലയുക മാത്രമല്ല അടഞ്ഞുകിടക്കുന്ന സർക്കാർ മന്ദിരങ്ങളുടെ കണക്കെടുപ്പ്, റോഡപകടങ്ങൾ, സ്റ്റുഡൻസ് പൊലിസുമായി ബന്ധപ്പെട്ട് 'രഹസ്യാന്വേഷണം' എന്നിവയാണ് പുതിയ പണി.

അടുത്തിടെ ചുമതലയേറ്റ ഇന്റലിജൻസ് മേധാവി പി.വിജയന്റേതാണ് വിചിത്ര നിർദേശങ്ങൾ. സർക്കാരിനെതിരെയുള്ള രാഷ്ട്രീയ നീക്കങ്ങൾ വരെ കൃത്യമായി റിപ്പോർട്ട് ചെയ്യുകയെന്ന ഗൌരവമേറിയ ജോലിയാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് ഉള്ളത്. എന്നാൽ വിചിത്രമായ ജോലികളാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് പുതിയ മേധാവി നൽകിയിരിക്കുന്നത്. 

അടച്ചിട്ടിരിക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുക്കാനാണ് നിർദേശം. ഓരോ കെട്ടിടത്തിന്റെയും വിസ്തീർണവും കെട്ടിട നമ്പരും ഏത് വകുപ്പിന്റേതാണ് കെട്ടിടമെന്നും കണ്ടെത്തണം. ഇതിനായി രഹസ്യാന്വേഷണ വിഭാഗത്തിലെ പൊലിസ് ഉദ്യോഗസ്ഥർ അടുത്ത ഒരാഴ്ച വില്ലേജ് ഓഫിസുകളിൽ കയറി ഇറങ്ങേണ്ടി വരും. സ്റ്റുഡൻസ് പൊലിസ് പദ്ധതിക്ക് സർക്കാർ എത്ര രൂപ നൽകുന്നു, എത്ര ചെലവഴിച്ചു,എന്തിന് ചെലവഴിച്ചുവെന്നതും കണ്ടെത്തണം.

ഡിവൈ.എസ്.പി അഥവാ എ.സി.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ നോഡൽ ഓഫിസറായാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത്. 
ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കൃത്യമായി ധനകാര്യ വകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും കൈയിൽ ഉണ്ടായിട്ടും എന്തിനാണ് ഈ ഇരട്ടി പണിയെന്നതാണ് ഉയരുന്ന ചോദ്യം. പുതിയ ഇന്റലിജൻസ് മേധാവി പി.വിജയനാണ് സ്റ്റുഡൻ്റ് പൊലിസ് പദ്ധതി കൊണ്ടുവന്നത്. 

കൂടാതെ റോഡ് അപകടങ്ങളുടെ വിവരങ്ങളെ കുറിച്ചും വിവരശേഖരണം വേണമെന്നാണ് പുതിയ നിർദേശം. റോഡ് അപകടം ഉണ്ടായ സമയം മുതൽ, അപകടത്തിന് കാരണമായ വാഹനം, അപകടം സംഭവിച്ച റോഡ് ദേശീയ പാതയോ സംസ്ഥാന പാതയോ എന്നിവയെല്ലാം വ്യക്തമാക്കണം.  സംസ്ഥാനത്തെ റോഡ് അപകടങ്ങളുടെ വിവരങ്ങൾ പൊലിസിന്റെ തന്നെ ഐ റാഡ് ആപ്ലിക്കേഷൻ വഴിയും മോട്ടർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് വഴിയും രേഖപ്പെടുത്തുന്നുണ്ട്. ഇതു കൂടാതെയാണ് രഹസ്യന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കും അന്വേഷിക്കാൻ നിർദേശം നൽകിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  8 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  9 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  9 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  9 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  9 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  10 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  10 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  10 hours ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  10 hours ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  10 hours ago