HOME
DETAILS
MAL
വൈറ്റില ഫ്ളൈഓവര്‍ നിര്‍മാണത്തിന്റെ ചുമതല ആര്‍ക്കെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി
backup
March 27 2017 | 20:03 PM
കൊച്ചി: വൈറ്റില ഫ്ളൈ ഓവര്‍ നിര്‍മാണത്തിന്റെ ചുമതല ആര്‍ക്കെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ദേശീയ പാത അതോറിറ്റി നിര്‍മാണത്തിന് തയ്യാറാകുമോ, എങ്കില്‍ ടോള്‍ ഉള്‍പ്പടെയുള്ള ഉപാധികള്‍ അംഗീകരിക്കാന്‍ കഴിയുമോ, സര്‍ക്കാരിന് സ്വന്തം ചെലവില്‍ നിര്‍മാണം നടത്താനാവുമോ എന്നീ കാര്യങ്ങളും സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ദേശീയ പാത അതോറിറ്റി തന്നെ ഫ്ളൈ ഓവര്‍ നിര്‍മാണം ഏറ്റെടുക്കാനാണ് സാധ്യതയെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ വിശദീകരണ പത്രിക ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."