HOME
DETAILS
MAL
സേലം: അന്വേഷണം നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി
backup
May 28 2018 | 20:05 PM
തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പാലക്കാട് സ്വദേശിയായ യുവാവിന്റെ ആന്തരികാവയവങ്ങള്‍ സേലത്തെ സ്വകാര്യ ആശുപത്രി അധികൃതര്‍ ബന്ധുക്കളുടെ സമ്മതമില്ലാതെ എടുത്തുമാറ്റിയെന്ന പരാതി അന്വേഷിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.
സംഭവം അന്വേഷിക്കണമെന്നും അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മറ്റുള്ളവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അതിനുള്ള മറുപടിയിലാണ് പളനിസ്വാമി ഇക്കാര്യം അറിയിച്ചത്.
തമിഴ്‌നാട് മെഡിക്കല്‍ ആന്‍ഡ് റൂറല്‍ ഹെല്‍ത്ത് സര്‍വിസസ് ഡയരക്ടറാണ് അന്വേഷണം നടത്തുന്നത്. പരുക്കേറ്റ മറ്റുള്ളവര്‍ക്ക് ഏറ്റവും നല്ല ചികിത്സ ലഭ്യമാക്കുമെന്നും പളനിസ്വാമി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."