HOME
DETAILS
MAL
ധാര്‍മ്മികത മാധ്യമസ്ഥാപനത്തിനും വേണ്ടേ...?
backup
March 27 2017 | 23:03 PM
ഒരു മാധ്യമസ്ഥാപനം 'അശ്ലീലസംഭാഷണം' പുറത്തുവിട്ടതിനു പിന്നാലെ മന്ത്രി എ.കെ ശശീന്ദ്രന് രാജിവച്ചു. ഒരു സ്ത്രീയുമായി ഉഭയകക്ഷിസമ്മതത്തോടെ നടത്തിയ സംഭാഷണമെന്നു തോന്നുന്ന സംഭാഷണഭാഗമാണ് ചാനല്‍ പുറത്തുവിട്ടത്. ധാര്‍മികതയുടെ പേരില്‍, ആരെങ്കിലും രാജി ആവശ്യപ്പെടുന്നതിനു മുമ്പുതന്നെ മന്ത്രി രാജിവെച്ചു.
എന്നാല്‍, അതിനുപിന്നാലെ കേരളസമൂഹം ചര്‍ച്ച ചയ്തതു മാധ്യമധാര്‍മികത സംബന്ധിച്ച അത്യന്തം ഗൗരവം നിറഞ്ഞ കാര്യങ്ങളാണ്. ഒരാളുടെ സ്വകാര്യസംഭാഷണങ്ങള്‍ എക്സ്ക്ലൂസിവായി ടെലികാസ്റ്റ് ചെയ്യുന്ന മാധ്യമസ്ഥാപനം എന്തുതരം ധാര്‍മികതയാണു മുന്നോട്ടുവയ്ക്കുന്നതെന്ന ചോദ്യം വളരെ പ്രസക്തമാണ്. ധാര്‍മികത മാധ്യമങ്ങള്‍ക്കും വേണ്ടേ......
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."