ഏലച്ചെടികള്‍ കാറ്റില്‍ ഒടിഞ്ഞ് നശിക്കുന്നു
തൊടുപുഴ: കാലവര്‍ഷം ഏലം കൃഷിക്ക് കനത്ത തിരിച്ചടിയാകുന്നു. ശക്തമായ കാറ്റില്‍ ഹൈറേഞ്ച് മേഖലയില്‍ ഏക്കറുകണക്കിന് ഏലച്ചെടികള്‍ ഒടിഞ്ഞ് നശിക്കുന്നു. കഴിഞ്ഞ വേനലില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിട്ടതും ഏലം കൃഷിയാണ്. നിലവില്‍ വിലയിടിവിനൊപ്പം കൃഷിനാശവും കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിക്കുന്നത്.
കടുത്ത വേനലില്‍ ജലലഭ്യത ഇല്ലാതാകുകയും ഇത് മൂലം നനവെത്തിക്കുവാന്‍ കഴിയാത്തതിനാല്‍ കൃത്യമായ കൃഷി പരിപാലനവും നടത്തുവാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല.
അതുകൊണ്ട് തന്നെ വേനലില്‍ ചൂടിന്റെ കാഠിന്യത്തില്‍ ഏലച്ചെടികള്‍ക്ക് ഫിസേറിയം രോഗം വ്യാപകമായി ബാധിക്കുകയും ചെയ്തിരുന്നു. വേനല്‍ മഴ വേണ്ട രീതിയില്‍ ലഭിക്കാത്തതിനാല്‍ ഇതിന് വേണ്ട പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുവാനും കര്‍ഷകര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള മരുന്നുകളുടേയും മറ്റും വില അമിതമായി ഉയര്‍ന്നതും ഏലം കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്. ഏലച്ചെടികള്‍ക്ക് വ്യാപകമായി ബാധിച്ച ഫിസേരിയം രോഗത്തെ പ്രതിരോധിക്കുതിനുള്ള കാര്‍ബടാസിം, മാങ്കോസിബ്‌സാഡ് തുടങ്ങിയ മരുന്നകള്‍ക്ക് നിലവില്‍ എണ്ണൂറ് രൂപമുതല്‍ ആയിരം രൂപവരെയാണ് വില. അതിനാല്‍ ഇവ വാങ്ങി ഉപയോഗിക്കുവാനും കഴിയാത്ത സ്ഥിതിയാണ്.
കാലവര്‍ഷം സജീവമായി കാറ്റും മഴയും ശക്തമായതോടെ ഫിസേറിയം ബാധിച്ച ഏലത്തണ്ടകള്‍ കാറ്റില്‍ ഒടിഞ്ഞ് വീണ് പൂര്‍ണ്ണമായി നശിക്കുകയാണ്. ഇതോടെ ലഭിച്ചുകൊണ്ടിരു വിളവും ഇല്ലാതാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."