ചെന്നൈ കെ.എം.സി.സിയുടെ 11 ബൈത്തുറഹ്മകള്‍ കൈമാറി
ചെന്നൈ: തമിഴ്നാട്ടിലെ കടലൂര്‍, നെല്ലിക്കുപ്പം എന്നിവിടങ്ങളിലായി ചെന്നൈ കെ.എം.സി.സി നിര്‍മിച്ചു നല്കിയ 11 ബൈത്തുറഹ്്മകളുടെ താക്കോല്‍ കൈമാറി. കടലൂര്‍ ടൗണില്‍ ചേര്‍ന്ന പരിപാടിയില്‍ മുസ്്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.ഖാദര്‍ മൊയ്തീന്, മുസ്്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന പ്രസിഡന്റ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് സമര്‍പ്പിച്ചത്.
വിവിധ മതവിഭാഗങ്ങളിലെ അര്‍ഹരായ 40 കുടുംബങ്ങളെ കണ്ടെത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 2016 മാര്‍ച്ചില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ശിലാസ്ഥാപനം കര്‍മ്മം നിര്‍വഹിച്ച ബൈത്തുറഹ്്മ ഭവന നിര്‍മാണ പദ്ധതിയുടെ ആദ്യ ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.
ബാക്കിയുള്ള ഭവനങ്ങളുടെ ശിലാസ്ഥാപനം ഇന്നലെ പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഖാജാ മുഹമ്മദ്, ഖാജാ മുഹ്യുദ്ദീന്‍, അലി മുഹമ്മദ്, മുഹമ്മദ് മുബാറക്, ഷാഹുല്‍ ഹമീദ്, അബ്ദുല്‍ ജബ്ബാര്‍,ഷണ്മുഖം, വേലു, സൈത്തൂണ് ബീവി,ഖാദര്‍ ഹുസൈന്, അബ്ദുല്‍ മജീദ് എന്നിവര്‍ക്കാണ് ഒന്നാംഘട്ട ബൈത്തുറഹ്്മ കൈമാറിയത്.
ചെന്നൈ കെ.എം.സി.സി ഓര്‍ഗനൈസിങ്ങ് സെക്രട്ടറി എ.ഷംസുദ്ദീന്, ടി.വി റിയാസ് , അബ്ദുല്‍ നാസര്‍, കടലൂര്‍ ടൗണ്‍ മുസ്്ലിം ലീഗ് പ്രസിഡന്റ് രാജാറഹീമുള്ള, സെക്രട്ടറി ഇസ്മായില്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ദുരിതബാധിതരെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കിയത്.
കടലൂര്‍ എം.എല്‍.എ അബ്ദുറഹ്മാന്, ദുബൈ കെ.എം.സി.സി പ്രസിഡന്റ് അന്‍വര്‍ നഹ, ചെന്നൈ കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞിമോന് ഹാജി, പോക്കര്, വി.എ . മുഹമ്മദ് ഹാജി, അഡ്വ. മുഹമ്മദുപ്പ, നൗഫല്‍ നരിക്കോളില്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."